നന്ദിഗ്രാം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രിക നൽകാനെത്തിയ മുഖ്യമന്ത്രി മമത ബാനർജിക്ക് ആൾക്കൂട്ടത്തിന്റെ തിക്കിത്തിരക്കിനിടയിൽ കാലിനു പരുക്കേറ്റു. മുഖ്യമന്ത്രിയെ കൊൽക്കത്തയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലഞ്ചുപേർ തന്നെ ആക്രമിച്ചെന്നും സമീപത്തു പൊലീസ് ഇല്ലായിരുന്നെന്നും മമത പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്ദിഗ്രാം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രിക നൽകാനെത്തിയ മുഖ്യമന്ത്രി മമത ബാനർജിക്ക് ആൾക്കൂട്ടത്തിന്റെ തിക്കിത്തിരക്കിനിടയിൽ കാലിനു പരുക്കേറ്റു. മുഖ്യമന്ത്രിയെ കൊൽക്കത്തയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലഞ്ചുപേർ തന്നെ ആക്രമിച്ചെന്നും സമീപത്തു പൊലീസ് ഇല്ലായിരുന്നെന്നും മമത പറഞ്ഞു. സംഭവത്തെപ്പറ്റി തിരഞ്ഞെടുപ്പുകമ്മിഷൻ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി.

കൊൽക്കത്തയിൽ എസ്എസ്കെഎം ആശുപത്രിയിലുള്ള  മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 5 അംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം മേൽനോട്ടം വഹിക്കും. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി, സംസ്ഥാന മന്ത്രിമാർ എന്നിവർ ആശുപത്രിയിലെത്തി. 

ADVERTISEMENT

ഗവർണർ ജഗദീപ് ധൻകറും മമതയെ സന്ദർശിക്കാൻ രാത്രി ആശുപത്രിയിലെത്തി. ഗവർണർ എത്തിയപ്പോൾ തൃണമൂൽ പ്രവർത്തകർ ഗോബാക്ക് മുദ്രാവാക്യം വിളിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ നേരത്തെ പലതവണ ഇടഞ്ഞിരുന്നു. ഗവർണർ ബിജെപിക്കു വേണ്ടി രാഷ്ട്രീയം കളിക്കുന്നതായാണ് തൃണമൂലിന്റെ ആരോപണം. 

കാറിൽ കയറാൻ തുടങ്ങുമ്പോൾ നാലോ അഞ്ചോ പേർ പിന്നിൽനിന്നു തള്ളിയെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു. നീരുവച്ച കാൽ മാധ്യമപ്രവർത്തകരെ കാണിക്കുകയും ചെയ്തു. 

ADVERTISEMENT

ഹൽദിയ സബ് ഡിവിഷനൽ ഓഫിസിൽ പത്രിക നൽകിയ ശേഷം മമത നന്ദിഗ്രാമിൽ പദയാത്ര നടത്തുകയും ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. റെയപാര പ്രദേശത്തെ ക്ഷേത്ര സന്ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. അതേസമയം, സഹതാപം കിട്ടാനുള്ള നാടകമാണിതെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ സിങ് ആരോപിച്ചു. 

മമത നന്ദിഗ്രാമിൽ പത്രിക നൽകി

ADVERTISEMENT

2 കിലോമീറ്റർ പദയാത്ര നടത്തിയാണ് മമത പത്രിക നൽകാനെത്തിയത്. ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും നന്ദിഗ്രാമിൽനിന്ന് ഒരിക്കലും വെറുംകയ്യോടെ മടങ്ങിയിട്ടില്ലെന്നും മമത പറഞ്ഞു. പാർട്ടി പ്രസിഡന്റ് സുബ്രത ബക്ഷിയോടൊപ്പമാണ് മമത എത്തിയത്.

വഴിയോരത്തെ ചായക്കടയിൽ വച്ച് ഒപ്പമുള്ളവർക്കെല്ലാം മമത ചായ പകർന്നു കൊടുത്തു. ഏപ്രിൽ ഒന്നിനാണ് നന്ദിഗ്രാമിൽ വോട്ടെടുപ്പ്.

Content Highlights: Mamata injured: Alleges conspiracy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT