പ്രതിപക്ഷ ബഹളത്തിൽ മുങ്ങി പാർലമെന്റ് പിരിഞ്ഞു; ഇനി 15ന്
ഇന്ധന വിലവർധന, കർഷക നിയമങ്ങൾ എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തുടർച്ചയായ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും 15–ാം തീയതി ചേരാൻ പിരിഞ്ഞു. ഇന്നു ശിവരാത്രിയായതിനാൽ അവധിയാണ്. സാധാരണ വ്യാഴാഴ്ച അവധി വന്നാൽ...Parliament. Parliament meeting, Parliament sesssion, Parliament fuel price, Parliament session latest news

ന്യൂഡൽഹി ∙ ഇന്ധന വിലവർധന, കർഷക നിയമങ്ങൾ എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തുടർച്ചയായ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും 15–ാം തീയതി ചേരാൻ പിരിഞ്ഞു. ഇന്നു ശിവരാത്രിയായതിനാൽ അവധിയാണ്. സാധാരണ വ്യാഴാഴ്ച അവധി വന്നാൽ വെള്ളിയാഴ്ച കൂടി അവധി നൽകുന്ന കീഴ്‌വഴക്കമുള്ളതിനാലാണ് തിങ്കളാഴ്ച ചേരാൻ സഭ പിരിഞ്ഞത്.
രാജ്യസഭയിൽ ചെയർമാൻ എം. വെങ്കയ്യ നായിഡുവും ലോക്സഭയിൽ സ്പീക്കർ ഓം ബിർലയും ഇരുവിഷയങ്ങളും ചർച്ച ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. തുടർന്നു കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബഹനാൻ, വി.കെ.ശ്രീകണ്ഠൻ തുടങ്ങിയവർ നടുത്തളത്തിലിറങ്ങി. ഇരുസഭകളും ബഹളത്തെത്തുടർന്ന് 2 തവണ വീതം നിർത്തിവച്ചിരുന്നു.
രാവിലെ നിർത്തിവച്ച ലോക്സഭ 12.30നു ചേർന്നപ്പോൾ ദാദ്രാ നഗർ ഹവേലിയിൽ നിന്നുള്ള സ്വതന്ത്ര എംപി മോഹൻ ദേൽക്കറുടെ നിര്യാണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ശിവസേനയുടെ വിനായക് റൗട്ട് ആവശ്യപ്പെട്ടു. ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്ന കലക്ടറെയും എസ്പിയെയും സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഹളത്തിനിടെ ദേശീയ തലസ്ഥാന മേഖലാ നിയമ ഭേദഗതി ബിൽ മന്ത്രി ഹർദീപ് സിങ് പുരി അവതരിപ്പിക്കുകയും സഭ പാസാക്കുകയും ചെയ്തു. നിയമം 3 വർഷത്തേക്കു കൂടി നീട്ടുന്നതാണു ബിൽ. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച ശേഷം എല്ലാ ദിവസവും ബഹളം കാരണം ഇരുസഭകളും പിരിയുകയായിരുന്നു.
പ്രധാനമന്ത്രിക്ക് പ്രസ്താവന നടത്താനായില്ല
∙ പാർലമെന്റിൽ ബഹളമുണ്ടാകുന്നതു കാരണം സ്വാതന്ത്ര്യസമരത്തിന്റെ 75–ാം വാർഷികാഘോഷങ്ങളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസ്താവന നടത്താൻ കഴിയുന്നില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി. എപ്പോഴാണോ സമവായമുണ്ടാകുന്നത് അപ്പോൾ പ്രസ്താവന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവ് എന്നു പേരിട്ട ആഘോഷ പരിപാടികൾ നാളെ ഗുജറാത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അമൃത മഹോത്സവത്തിൽ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇഎംസിസി ഉടമ്പടി അന്വേഷിക്കണം: പ്രതാപൻ
∙ അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി കേരള സർക്കാർ ഉണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന ഉടമ്പടി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ടി.എൻ പ്രതാപൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. കമ്പനിയെ സഹായിക്കാനായി കേരള മറൈൻ ഫിഷിങ് റഗുലേഷൻ ആക്ടിൽ ഭേദഗതി വരുത്തുകയും മത്സ്യബന്ധന നയത്തിൽ മാറ്റം വരുത്തുകയും ചെയ്ത നടപടി ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു.
Content Highlights: Opposition protest: Parliament adjourns