ബിജെപിക്ക് ചെവി കൊടുക്കാതെ രംഗസാമി; എൻഡിഎ കലങ്ങിത്തന്നെ
സ്വന്തം നേതാവ് എൻ. രംഗസാമിയെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എൻആർ കോൺഗ്രസ് പ്രഖ്യാപിച്ചതു പുതുച്ചേരിയിൽ ബിജെപിക്കു കനത്ത പ്രഹരമായി. സഖ്യത്തെ രംഗസാമി നയിക്കുമെന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം... Puducherry assembly election, Puducherry assembly election bjp,

ചെന്നൈ∙ സ്വന്തം നേതാവ് എൻ. രംഗസാമിയെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എൻആർ കോൺഗ്രസ് പ്രഖ്യാപിച്ചതു പുതുച്ചേരിയിൽ ബിജെപിക്കു കനത്ത പ്രഹരമായി. സഖ്യത്തെ രംഗസാമി നയിക്കുമെന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തീരുമാനിക്കുമെന്നും ബിജെപി അറിയിച്ചതിനു തൊട്ടുപിന്നാലെയാണ്, എൻആർ കോൺഗ്രസിന്റെ പ്രഖ്യാപനം.
ആകെയുള്ള 30 സീറ്റിൽ 16 ലാണ് എൻആർ കോൺഗ്രസ് മത്സരിക്കുന്നത്. 4 സീറ്റ് അണ്ണാഡിഎംകെയ്ക്കു കൊടുക്കാനും10 സീറ്റിൽ മത്സരിക്കാനുമാണു ബിജെപി ശ്രമം. എന്നാൽ, കഴിഞ്ഞ തവണ ഒറ്റയിടത്തു പോലും ജയിക്കാത്ത ബിജെപിയുടെ ആവശ്യത്തിന് അണ്ണാഡിഎംകെ വഴങ്ങിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച എൻആർ കോൺഗ്രസ് ഏഴിടത്തും അണ്ണാഡിഎംകെ നാലിടത്തും ജയിച്ചിരുന്നു. സീറ്റ് പ്രശ്നത്തിൽ എൻഡിഎ വിട്ട പിഎംകെയാകട്ടെ, 15 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
അതേസമയം, മറുപക്ഷത്ത് എങ്ങുമെത്താതെ കോൺഗ്രസ്– ഡിഎംകെ സീറ്റ് ചർച്ച തുടരുന്നു. 15 സീറ്റിൽ വിട്ടുവീഴ്ചയില്ലെന്നാണു ഡിഎംകെ നിലപാട്. കഴിഞ്ഞ തവണ കോൺഗ്രസ് 15, ഡിഎംകെ 3 വീതം സീറ്റിലാണു ജയിച്ചത്.
Content Highlights: Puducherry assembly election: NR congress