മിണ്ടാനും കേൾക്കാനുമാകില്ല,വഴി തെറ്റി പാക്കിസ്ഥാനിൽ; ഒടുവിൽ ഗീതയ്ക്ക് അമ്മയെ കിട്ടി
മുംബൈ ∙ മിണ്ടാനും കേൾക്കാനുമാകാതെ ജനനം, കുഞ്ഞുന്നാളിൽ വഴി തെറ്റി പാക്കിസ്ഥാനിലേക്ക്. 14 വർഷത്തിനു ശേഷം മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് 2015ൽ തിരികെ ഇന്ത്യയിലേക്ക്. ഇപ്പോഴിതാ, 5 വർഷത്തെ തിരച്ചിലിനൊടുവിൽ ഗീത (29) അമ്മയെ കണ്ടെത്തിയിരിക്കുന്നു!

മുംബൈ ∙ മിണ്ടാനും കേൾക്കാനുമാകാതെ ജനനം, കുഞ്ഞുന്നാളിൽ വഴി തെറ്റി പാക്കിസ്ഥാനിലേക്ക്. 14 വർഷത്തിനു ശേഷം മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് 2015ൽ തിരികെ ഇന്ത്യയിലേക്ക്. ഇപ്പോഴിതാ, 5 വർഷത്തെ തിരച്ചിലിനൊടുവിൽ ഗീത (29) അമ്മയെ കണ്ടെത്തിയിരിക്കുന്നു! ഗീതയെ സംരക്ഷിക്കുന്ന മഹാരാഷ്ട്ര പർഭണിയിലെ പഹൽ എന്ന സന്നദ്ധസംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ ബാക്കിയാണെങ്കിലും മീന വാഘ്മാരെ എന്ന 71 വയസ്സുകാരി തന്നെയാകും അവളുടെ അമ്മയെന്ന് മറ്റു തെളിവുകൾ നിരത്തി സന്നദ്ധപ്രവർത്തകർ പറയുന്നു.
5 വർഷത്തിനിടെ യുപി, ബിഹാർ, തെലങ്കാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നായി ഒരു ഡസനോളം പേരെ സ്ക്രീനിങ് നടത്തി. ഒടുവിലാണ് മറാഠ്‌വാഡയിലുള്ള പർഭണി ജില്ലയിൽ താമസിച്ചിരുന്ന മീനയിലേക്ക് എത്തിയത്. പർഭണി ജിന്തൂരിൽ താമസിക്കുന്ന കാലത്താണ് മകൾ രാധയെ (ഗീത) നഷ്ടപ്പെട്ടതെന്ന് അവർ പറയുന്നു. മകളുടെ വയറ്റിൽ പൊള്ളലേറ്റ പാടുണ്ടെന്ന അവരുടെ വാക്കുകളായിരുന്നു ആദ്യതെളിവ്. പിന്നീട് ഗീതയുടെ ചില കാര്യങ്ങൾ പറഞ്ഞതിലും പൊരുത്തമുണ്ടായിരുന്നു. ഒന്നരമാസമായി ഇരുവരും പരസ്പരം കാണുന്നു. ഡിഎൻഎ പരിശോധനയടക്കമുള്ള കാര്യങ്ങൾ സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും പഹലിന്റെ പ്രവർത്തകർ പറയുന്നു.
ഗീതയുടെ പിതാവ് സുധാകർ വാഘ്മാരെ മരിച്ചതിനെ തുടർന്നു രണ്ടാമതു വിവാഹം കഴിച്ച് ഒറംഗാബാദിലാണു താമസമെന്നു മീന അറിയിച്ചു. പാക്കിസ്ഥാനിൽ വർഷങ്ങളോളം ഗീതയെ വളർത്തിയ ഇൗദി ഫൗണ്ടേഷനും തങ്ങളുടെ മകൾക്ക് അമ്മയെ കിട്ടിയ സന്തോഷത്തിലാണ്.
English Summary: 5 years after return to India from Pakistan, Geeta reunited with mother, DNA test awaited