ശരിയാംവിധം മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽനിന്ന് തിരിച്ചിറക്കും
ന്യൂഡൽഹി ∙ മുന്നറിയിപ്പു നൽകിയിട്ടും ശരിയാംവണ്ണം മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ നിന്നു തിരിച്ചിറക്കാൻ വിമാനക്കമ്പനികൾക്കു നിർദേശം. പലവട്ടം ഇക്കാര്യം പറഞ്ഞിട്ടും അനുസരിക്കാത്തവര | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

ന്യൂഡൽഹി ∙ മുന്നറിയിപ്പു നൽകിയിട്ടും ശരിയാംവണ്ണം മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ നിന്നു തിരിച്ചിറക്കാൻ വിമാനക്കമ്പനികൾക്കു നിർദേശം. പലവട്ടം ഇക്കാര്യം പറഞ്ഞിട്ടും അനുസരിക്കാത്തവരുണ്ടെങ്കിൽ യാത്രയ്ക്കു മുൻപ് ഇവരെ ഒഴിവാക്കാമെന്ന് വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) നിർദേശം നൽകി.
യാത്രയുടെ എല്ലാ ഘട്ടത്തിലും മാസ്ക്, അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്നു വിമാനത്താവള അധികൃതർ ഉറപ്പാക്കണം. നിരന്തര മുന്നറിയിപ്പിനു ശേഷവും നിർദേശങ്ങൾ പാലിക്കാത്തവരെ ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാർക്കു കൈമാറാം. നിയമ നടപടിയും സ്വീകരിക്കാം. ഇവരെ പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നവരായി പരിഗണിച്ച് തുടർ നടപടിയുമാകാം. ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂടുന്നതും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കോവിഡ് കേസുകൾ വർധിക്കുന്നതും പരിഗണിച്ചാണ് മാർഗരേഖ. വിമാനയാത്രയ്ക്കിടയിലെ ഗുരുതര സ്ഥിതി ഡൽഹി ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.
വിമാന യാത്രയിൽ മാസ്ക് ധരിക്കാൻ വൈമുഖ്യം കാണിച്ചാൽ, ആളെ തിരിച്ചിറക്കുകയോ വിമാനയാത്ര വിലക്കുന്ന കരിമ്പട്ടികയിൽപെടുത്തുകയോ വേണമെന്നായിരുന്നു ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സി. ഹരിശങ്കറിന്റെ നിർദേശം. കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ നേരിട്ടു കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്തായിരുന്നു നടപടി.
ധരിച്ചാൽ പോരാ,ശരിയായി വേണം
വിമാനത്താവളത്തിൽ കയറുന്നവർ മാസ്ക് ധരിച്ചിട്ടുണ്ടെന്നു സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. വിമാനത്താവളത്തിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കണം. മാസ്ക് ധരിക്കുന്നതിലല്ല, കൃത്യമായി ധരിക്കുന്നതിലാണു ശ്രദ്ധ വേണ്ടത്. വിമാനത്താവളത്തിൽ കയറിയ ശേഷം മാസ്ക് ഊരുന്നവരും യാത്രയ്ക്കിടെ മൂക്കിനു താഴേക്ക് മാസ്ക് ഇറക്കി വയ്ക്കുന്നവരുമുണ്ടെന്നു ഡിജിസിഎ ചൂണ്ടിക്കാട്ടി.
ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിലൊഴികെ മാസ്ക് മാറ്റരുത്. വിമാനത്താവളത്തിൽ കയറുന്നതു മുതൽ ഇറങ്ങുന്നതു വരെ ഇക്കാര്യത്തിൽ വീഴ്ച പാടില്ല.– ഡിജിസിഎ വ്യക്തമാക്കി.