കൊൽക്കത്ത ∙ കേരളത്തിലെപ്പോലെ സിപിഎം ബംഗാളിലും ചെറുപ്പമാകുകയാണ്. ആദ്യ 2 ഘട്ടങ്ങളിൽ വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളിൽ ഒട്ടേറെ ചെറുപ്പക്കാർ, പുതുമുഖങ്ങൾ. 124 സീറ്റുകളിലേക്കുള്ള പട്ടികയിൽ 40 വയസ്സിൽ താഴെയുള്ള ഒട്ടേറെപ്പേരുണ്ട്. | West Bengal Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ കേരളത്തിലെപ്പോലെ സിപിഎം ബംഗാളിലും ചെറുപ്പമാകുകയാണ്. ആദ്യ 2 ഘട്ടങ്ങളിൽ വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളിൽ ഒട്ടേറെ ചെറുപ്പക്കാർ, പുതുമുഖങ്ങൾ. 124 സീറ്റുകളിലേക്കുള്ള പട്ടികയിൽ 40 വയസ്സിൽ താഴെയുള്ള ഒട്ടേറെപ്പേരുണ്ട്.

ഇടതു പാർട്ടികളും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ചേർന്ന് സംയുക്ത മോർച്ച എന്ന പേരിലാണു മത്സരിക്കുന്നത്. മുന്നണിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക കഴിഞ്ഞ ദിവസം ചെയർമാൻ ബിമൻ ബോസ് പ്രഖ്യാപിച്ചിരുന്നു. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രധാന സംസ്ഥാന ഭാരവാഹികൾ കളത്തിലുണ്ട്.

ADVERTISEMENT

മീനാക്ഷി, ഐഷെ

മമത ബാനർജിയുടെ നന്ദിഗ്രാം മണ്ഡലത്തിൽ പാർട്ടി നിയോഗിച്ചത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖർജിയെയാണ്. മമതയും ബിജെപിയിലെ സുവേന്ദു അധികാരിയും തമ്മിലുള്ള മത്സരം ഇതിനകം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു.

ജെഎൻയു സ്റ്റഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് പശ്ചിമ ബർദ്വാൻ ജില്ലയിലെ ജമൂരിയയിൽ മത്സരിക്കും. സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരിക്കെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെയാളാവും ഐഷെ.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സായൻദീപ് മിത്ര കൊൽക്കത്ത നഗരത്തിലെ കമർഹട്ടിയിൽ മത്സരിക്കും.

ADVERTISEMENT

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശ്രീജൻ ഭട്ടാചാര്യ ശ്രദ്ധേയ മണ്ഡലമായ സിംഗൂരിൽ മത്സരിക്കും. 

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പ്രതീകുർ റഹ്മാൻ കൊൽക്കത്തയിലെ ഡയമണ്ട് ഹാർബറിൽ.

എസ്എഫ്ഐ ദേശീയ ജോയിന്റ് സെക്രട്ടറി ദീപ്സിത ധർ ഹൗറ ജില്ലയിലെ ബല്ലിയിൽ മത്സരിക്കും. ദീപ്സിതയും ജെഎൻയു വിദ്യാർഥിയാണ്.

മുൻ എസ്എഫ്ഐ നേതാവ് ശതരൂപ് ഘോഷിനു കസ്ബ സീറ്റ് വീണ്ടും നൽകി. കഴിഞ്ഞ തവണ ഇവിടെ ശതരൂപ് തൃണമൂൽ സ്ഥാനാർഥിയോടു തോറ്റിരുന്നു.

ADVERTISEMENT

മക്കളുണ്ട്, താരവും

യുവമുഖങ്ങളുടെ കൂട്ടത്തിൽ മുൻ മന്ത്രിയുടെ മകനുമുണ്ട്. രജർഹട്ട് – ന്യൂ ടൗണിലെ സ്ഥാനാർഥി സപ്തർഷി ദേബ് മുൻ മന്ത്രി ഗൗതം ദേബിന്റെ മകനാണ്.

പാർട്ടി രക്തസാക്ഷി പ്രദീപ് തായുടെ മകൾ പ്രീത തായാണ് ബർദ്വാൻ സൗത്തിലെ സ്ഥാനാർഥി. 

മുതിർന്ന സിപിഎം നേതാവായിരുന്ന നിരുപം സെൻ ജയിച്ചിട്ടുള്ള മണ്ഡലമാണിത്.

ചലച്ചിത്ര നടനും ആക്ടിവിസ്റ്റുമായ ദേബ്ദത്ത് ഘോഷും പട്ടികയിലുണ്ട്. കൊൽക്കത്തയിലെ ടോളിഗഞ്ചാണ് സീറ്റ്.

മുതിർന്നവരും ഒപ്പം

ചെറുപ്പക്കാർക്കു മുൻഗണന നൽകിയെങ്കിലും മുതിർന്ന സിപിഎം നേതാക്കളിൽ പലരെയും നിലനിർത്തി.

സിറ്റിങ് എംഎൽഎമാരിൽ സുജൻ ചക്രവർത്തി ജാദവ്പുരിലും അശോക് ഭട്ടാചാര്യ സിലിഗുരിയിലും വീണ്ടും മത്സരിക്കും. 

പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം ചാന്ദിതലയിലും കാന്തി ഗാംഗുലി റായ്ദിഗിയിലും സ്ഥാനാർഥികളായി.

English Summary: West Bengal Assembly Elections 2021