മലിനീകരണം: ആദ്യ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിൽ
ന്യൂഡൽഹി ∙ അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരങ്ങളിൽ ഡൽഹിക്ക് ഒന്നാം സ്ഥാനവും. ആ | Pollution | Malayalam News | Manorama Online

ന്യൂഡൽഹി ∙ അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരങ്ങളിൽ ഡൽഹിക്ക് ഒന്നാം സ്ഥാനവും. ആദ്യ പത്തിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിൻജിയാങ് ഒഴികെ ഒൻപതും ഇന്ത്യൻ നഗരങ്ങളാണെന്നും സ്വിസ് സംഘടനയായ ഐക്യുഎയർ നടത്തിയ പഠനത്തിൽ പറയുന്നു.
അന്തരീക്ഷ വായു ഏറ്റവും മോശമുള്ള നഗരങ്ങളിൽ ഡൽഹിക്കു പത്താം സ്ഥാനമാണുള്ളത്. 2019 ലേതിനെക്കാൾ 15% മെച്ചപ്പെട്ടു എന്നതിൽ ഡൽഹിക്ക് ആശ്വസിക്കാം. അന്തരീക്ഷ മലിനീകരണത്തിൽ ഇന്ത്യയിൽ ഒന്നാമതും ലോകത്ത് രണ്ടാമതുമായ നഗരം ഗാസിയാബാദാണ്. ബുലന്ദ്ശഹർ, ബിസ്റക് ജലാൽപുർ, നോയിഡ, ഗ്രേറ്റർ നോയിഡ, കാൻപുർ, ലക്നൗ, ബിവാരി എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. മീററ്റ്, ആഗ്ര, മുസഫർനഗർ, ഫരീദാബാദ്, ജിന്ദ്, ഹിസാർ, ഫത്തേഹഡ്, ബന്ദ്വാരി, ഗുരുഗ്രാം, യമുന നഗർ, റോത്തക്ക്, ദരുഹേര, മുസഫർപുർ എന്നിവയാണ് പട്ടികയിലുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങൾ.
2.5 മൈക്രോണിൽ താഴെയുള്ള വിനാശകരമായ പാർട്ടിക്യുലേറ്റ് മാറ്റർ സംബന്ധിച്ച് 106 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.