നാരായണ സാമിയെ ഒഴിവാക്കി പുതുച്ചേരി
പുതുച്ചേരി∙ രാജിവച്ച മുഖ്യമന്ത്രി വി.നാരായണ സാമിയുടെ പേരില്ലാതെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക.കോൺഗ്രസ് മത്സരിക്കുന്ന 15 സീറ്റിൽ 14 | Puducherry Assembly Election 2021 | Malayalam News | Manorama Online

പുതുച്ചേരി∙ രാജിവച്ച മുഖ്യമന്ത്രി വി.നാരായണ സാമിയുടെ പേരില്ലാതെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക.കോൺഗ്രസ് മത്സരിക്കുന്ന 15 സീറ്റിൽ 14 ലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യാനം മണ്ഡലമാണു ഇനി പ്രഖ്യാപിക്കാനുള്ളത്.
കോൺഗ്രസ് വിട്ട് എൻആർ കോൺഗ്രസിൽ ചേർന്ന മല്ലടി കൃഷ്ണ റാവുവിന്റെ ശക്തി കേന്ദ്രമായി ഇവിടെ നാരായണ സാമി മത്സരിക്കാൻ സാധ്യതയില്ല. മാഹിയിൽ രമേശ് പ്രിയാമ്പത്താണു സ്ഥാനാർഥി.
2016 നിയമസഭ തിരഞ്ഞെടുപ്പിലും നാരായണ സാമി മത്സരിച്ചിരുന്നില്ല. പാർട്ടിക്കു ഭൂരിപക്ഷം കിട്ടിയതോടെ ഹൈക്കമാൻഡിന്റെ ഇടപെടലിൽ മുഖ്യമന്ത്രിയാകുകയായിരുന്നു. ഇതിനെതിരായ അമർഷമാണു പുകഞ്ഞ് പാർട്ടി എംഎൽഎമാർ ബിജെപിയിൽ ചേരുന്നതിനും സർക്കാരിന്റെ വീഴ്ചയ്ക്കും കാരണമായത്. നാരായണ സാമിയുടെ പ്രവർത്തന ശൈലിക്കെതിരെ വിമർശനമുയർത്തിയാണു പല എംഎൽഎമാരും പാർട്ടി വിട്ടത്.
ഇതിൽ നേതൃത്വത്തിനുള്ള അതൃപ്തിയാണു സീറ്റു നിഷേധിക്കാൻ കാരണമെന്നാണു സൂചന. അതേസമയം, മത്സരിക്കാനില്ലെന്നു നാരായണ സാമി ഹൈക്കമാൻഡിനെ അറിയിച്ചുവെന്ന് അദ്ദേഹത്തോടു അടുപ്പമുള്ളവർ പറയുന്നു. സിറ്റിങ് സീറ്റായ നെല്ലിത്തോപ്പ് മുന്നണി ധാരണയുടെ ഭാഗമായി ഡിഎംകെയ്ക്കു വിട്ടു നൽകിയിരുന്നു.