സച്ചിൻ വാസെയോട് ബാറുകളിൽ നിന്ന് 100 കോടി പിരിക്കാൻ മന്ത്രി പറഞ്ഞു; ഞെട്ടിച്ച് ആരോപണം
മുംബൈ∙ അംബാനിക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട്, എല്ലാ മാസവും ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായി മുൻ മ | Sachin Waze | Malayalam News | Manorama Online

മുംബൈ∙ അംബാനിക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട്, എല്ലാ മാസവും ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായി മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലാണു ഞെട്ടിക്കുന്ന ആരോപണം.
കത്തിലെ മറ്റു വിവരങ്ങൾ: ‘ 1750 ബാറുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഹുക്ക പാർലറുകളിൽ നിന്നും പണം പിരിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെയും മന്ത്രി വിളിച്ചു വരുത്തി. ഈ വിവരങ്ങൾ എൻസിപി അധ്യക്ഷൻ ശരദ് പവാർ, അദ്ദേഹത്തിന്റെ അനന്തരവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, മറ്റു മന്ത്രിമാർ എന്നിവരോടു പറഞ്ഞിരുന്നു. ചിലകാര്യങ്ങൾ അറിയാമെന്ന് ഇവരിൽ ചിലർ സമ്മതിച്ചതുമാണ്.’’
കത്തിന്റെ പകർപ്പ് സഹിതം മാധ്യമങ്ങൾ വാർത്ത പുറത്തുവിടുകയായിരുന്നു. അംബാനിക്കേസിൽ അന്വേഷണം തന്നിലേക്ക് എത്തുമെന്ന ആശങ്കയാണു പരംബീറിനെന്നാണ് ആരോപണങ്ങൾ തള്ളിയ മന്ത്രി അനിൽ ദേശ്മുഖിന്റെ പ്രതികരണം. എൻസിപി നേതാവാണു ദേശ്മുഖ്.
അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി കാർ കൊണ്ടിട്ടതു വാസെയാണെന്നാണ് എൻഐഎ കണ്ടെത്തൽ. കാറുടമയെന്ന് അവകാശപ്പെട്ടയാൾ മരിച്ച കേസിലും വാസെയ്ക്കു പങ്കുണ്ടെന്നു പറയുന്നു.