പൊലീസ് ഉദ്യോഗസ്ഥനോട് മുംബൈയിലെ ഹോട്ടലുകളിലും ബാറുകളിലും നിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചുനൽകാൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണം ഗൗരവമുള്ളതാണെന്ന് എൻസിപി ...Anil Deshmukh, Anil Deshmukh allegation, Sharad pawar, Anil Deshmukh

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പൊലീസ് ഉദ്യോഗസ്ഥനോട് മുംബൈയിലെ ഹോട്ടലുകളിലും ബാറുകളിലും നിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചുനൽകാൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണം ഗൗരവമുള്ളതാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. മന്ത്രിക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്നും പവാർ പറഞ്ഞു. എൻസിപി നേതാവായ അനിൽ ദേശ്മുഖിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം. ആഭ്യന്തരമന്ത്രി പദത്തിലേക്ക് പവാർ തന്നെയാണ് തന്റെ വിശ്വസ്തനായ േദശ്മുഖിനെ നിയോഗിച്ചതെങ്കിലും അദ്ദേഹത്തെ കയ്യൊഴിഞ്ഞതായാണ് ഇപ്പോഴത്തെ പ്രതികരണം നൽകുന്ന സൂചന.

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് കോടികൾ പിരിച്ചുനൽകാൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിരുന്നതായാണ് പരംബീർ സിങ്ങിന്റെ ആരോപണം. കസ്റ്റഡിമരണക്കേസിൽ സസ്പെഷൻനിലായിരുന്ന സച്ചിൻ വാസെയെ പരംബീർ സിങ്ങാണ് സർവീസിൽ തിരിച്ചെടുത്തത്. മുഖ്യമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ അതിന് ഉത്തരവാദികളല്ലെന്നും പവാർ അവകാശപ്പെട്ടു.

ADVERTISEMENT

കാർ ഉടമയുടെ മരണം: പൊലീസുകാരനടക്കം രണ്ടു പേർ അറസ്റ്റിൽ 

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാർ നേരത്തെ കൈവശം വച്ചിരുന്ന മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസുകാരനടക്കം രണ്ടു പേരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി മൻസുക് ഹിരൺ മരിച്ച കേസ് ഏറ്റെടുത്ത ദിവസം തന്നെയാണ് ഇവരെ എടിഎസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

Content Highlights: Allegations against Anil Deshmukh serious, Sharad Pawar