‘കോവിഷീൽഡ് ’ രണ്ടാം ഡോസ് 4–8 ആഴ്ച വ്യത്യാസത്തിൽ
ന്യൂഡൽഹി ∙ പുതിയ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, ‘കോവിഷീൽഡ്’ വാക്സീൻ ഡോസുകൾക്കിടയിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. ഇതനുസരിച്ച് 4 മുതൽ 8 ആഴ്ചകളുടെ വ്യത്യ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

ന്യൂഡൽഹി ∙ പുതിയ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, ‘കോവിഷീൽഡ്’ വാക്സീൻ ഡോസുകൾക്കിടയിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. ഇതനുസരിച്ച് 4 മുതൽ 8 ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയാകും.
ഇതുവഴി കൂടുതൽ പ്രതിരോധം ലഭിക്കുമെന്നു കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി. 4–6 ആഴ്ചകളുടെ വ്യത്യാസത്തിൽ വാക്സീൻ നൽകാമെന്നായിരുന്നു കോവിഷീൽഡിന് അടിയന്തര ഉപയോഗാനുമതി നൽകുമ്പോൾ വ്യക്തമാക്കിയിരുന്നത്. പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട ഉപദേശകസമിതിയുടേതാണു തീരുമാനം. ഡോസുകൾക്കിടയിലെ മാറ്റം കോവിഷീൽഡിനു മാത്രമാണു ബാധകം. കോവാക്സീൻ നൽകുന്നതു നിലവിലെ രീതിയിൽ തുടരും.