ന്യൂഡൽഹി ∙ ബിജെപി ബംഗാളിലെ അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. അടുത്തകാലത്ത് പാർട്ടിയിലെത്തിയ നടൻ മിഥുൻ ചക്രവർത്തിയുടെ പേരില്ല. താരത്തിന് റാഷ്ബെഹാരിയിൽ സീറ്റു കിട്ടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ക്യാപ്റ്റൻ സുബ്രത സാഹയ്ക്കാണു ലഭിച്ചത്.നേരത്തേയിറക്കിയ പട്ടികയിൽ പ്രവർത്തകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിജെപി ബംഗാളിലെ അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. അടുത്തകാലത്ത് പാർട്ടിയിലെത്തിയ നടൻ മിഥുൻ ചക്രവർത്തിയുടെ പേരില്ല. താരത്തിന് റാഷ്ബെഹാരിയിൽ സീറ്റു കിട്ടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ക്യാപ്റ്റൻ സുബ്രത സാഹയ്ക്കാണു ലഭിച്ചത്. 

നേരത്തേയിറക്കിയ പട്ടികയിൽ പ്രവർത്തകർ അക്രമാസക്തരാകുകയും സ്ഥാനാർഥികൾ മത്സരിക്കാനില്ലെന്നു പറയുകയും ചെയ്ത മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അലിപുർദുവാറിൽ നേരത്തേ പ്രഖ്യാപിച്ച സാമ്പത്തിക വിദഗ്ധൻ അശോക് ലാഹിരിയെ ബലൂർഘട്ടിലേക്കു മാറ്റി. ഗായ്ഘട്ടയിൽ മാട്ടുവ സമുദായാംഗവും ലോക്സഭാംഗം ശന്തനു ഠാക്കൂറിന്റെ സഹോദരനുമായ സുബ്രത ഠാക്കൂറിനെ സ്ഥാനാർഥിയാക്കി. 

ADVERTISEMENT

ചൗരിംഗിയിൽ ദേബബ്രത മഴിയാണ് പുതിയ സ്ഥാനാർഥി. അനുമതിയില്ലാതെ തന്നെ സ്ഥാനാർഥിയാക്കിയതിനെ മുൻ കോൺഗ്രസ് നേതാവ് സോമൻ മിത്രയുടെ ഭാര്യയും തൃണമൂൽ എംഎൽഎയുമായിരുന്ന ശിഖ മിത്ര എതിർത്തിരുന്നു. കാശിപുർ – ബെൽഗച്ചിയയിൽ തരുൺ സാഹയ്ക്കു പകരം ശിവാജി സിംഘ റോയിയാണ് പുതിയ സ്ഥാനാർഥി.

Content Highlights: Mithun Chakraborty not contesting

ADVERTISEMENT