പൗരത്വ നിയമം: ചട്ടങ്ങൾ തയാറാകുന്നു
Mail This Article
×
ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്താലുടൻ അർഹരായവർക്ക് പൗരത്വത്തിന് അപേക്ഷിക്കാനാവുമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയെ അറിയിച്ചു. ചട്ടങ്ങൾ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയാൽ പൗരത്വ നിയമം നടപ്പാക്കുമോ എന്ന വി.കെ. ശ്രീകണ്ഠന്റെ ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭയുടെ സബോർഡിനേറ്റ് കമ്മിറ്റി ചട്ടങ്ങൾ തയാറാക്കുന്നതിന് ഏപ്രിൽ 9 വരെയും രാജ്യസഭാ കമ്മിറ്റി ജൂലൈ 9 വരെയും സമയം നീട്ടി നൽകിയതായും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സബ്സിഡിയിൽ കുറവു വരുത്താനുള്ള നിർദേശങ്ങൾ പരിഗണനയിലില്ലെന്ന് ഭക്ഷ്യസഹമന്ത്രി റാവുസാഹബ് ധൻവെ അടൂർ പ്രകാശിനെയും എ.എം. ആരിഫിനെയും അറിയിച്ചു.
Content Highlights: CAA Rules
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.