ADVERTISEMENT

ന്യൂഡൽഹി/കൊച്ചി ∙ മൊറട്ടോറിയം കാലയളവിനു ശേഷവും തിരിച്ചടവിൽ വീഴ്ച വന്ന വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കാൻ ബാങ്കുകൾക്ക് ഇനി തടസ്സമില്ല. മൊറട്ടോറിയം കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധി വന്നതോടെയാണിത്.   വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നതിന് ബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കി.

തിരിച്ചടവിലെ മുടക്കം സംബന്ധിച്ച വിവരം ക്രെഡിറ്റ് സ്കോർ തയാറാക്കുന്ന ‘സിബിൽ’ പോലെയുള്ള ഏജൻസികൾക്കു കൈമാറാനും കിട്ടാക്കടം തിരിച്ചുപിടിക്കൽ നടപടികൾ തുടങ്ങാനും ഇനി ബാങ്കുകൾക്കു കഴിയും. 

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, 2020 മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് വായ്പകൾക്ക് മൊറട്ടോറിയം അനുവദിച്ചത്. 2 കോടി രൂപവരെയുള്ള 8 തരം വായ്പകൾക്ക് കൂട്ടുപലിശയോ പിഴപ്പലിശയോ ഈടാക്കില്ലെന്നും മൊറട്ടോറിയം സൗകര്യം വേണ്ടെന്നുവച്ചവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 

വായ്പയ്ക്ക് 2 കോടി രൂപ എന്ന പരിധി നിശ്ചയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ മൊറട്ടോറിയം കാലയളവ് നീട്ടണമെന്ന ആവശ്യം കോടതി നിരസിച്ചു. 

വായ്പകൾ പുനഃക്രമീകരിക്കാൻ കഴിഞ്ഞ ഡിസംബർ 31വരെയാണ് സമയമനുവദിച്ചിരുന്നത്.  ഇതു നീട്ടണമെന്നും പ്രതിസന്ധിയിലായ വിവിധ മേഖലകൾക്ക് പ്രത്യേകമായി കൂടുതൽ ഇളവുകൾ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.

Content Highlights: SC on loan moratorium case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com