45 കഴിഞ്ഞവർക്കും വാക്സീൻ
45 വയസ്സിനു മുകളിലുള്ളവർക്കെല്ലാം ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ ലഭ്യമാക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ‘കോവിൻ’ പോർട്ടലിലോ വാക്സീൻ വിതരണ കേന്ദ്രത്തിൽ നേരിട്ടെത്തിയോ റജിസ്റ്റർ ചെയ്തു കുത്തിവയ്പെടുക്കാം. 45–60 പ്രായക്കാരിലെ ഗുരുതര രോഗമുള്ളവർക്കാണ് ഇപ്പോൾ വാക്സീൻ നൽകിയിരുന്നത്...Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news

ന്യൂഡൽഹി ∙ 45 വയസ്സിനു മുകളിലുള്ളവർക്കെല്ലാം ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ ലഭ്യമാക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ‘കോവിൻ’ പോർട്ടലിലോ വാക്സീൻ വിതരണ കേന്ദ്രത്തിൽ നേരിട്ടെത്തിയോ റജിസ്റ്റർ ചെയ്തു കുത്തിവയ്പെടുക്കാം.
45–60 പ്രായക്കാരിലെ ഗുരുതര രോഗമുള്ളവർക്കാണ് ഇപ്പോൾ വാക്സീൻ നൽകിയിരുന്നത്. ഈ നിബന്ധന ഒഴിവാക്കി എല്ലാവർക്കും നൽകാനാണു തീരുമാനം. ഫെബ്രുവരിയിൽ കോവിഡ് കേസുകൾ കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വൻതോതിൽ കൂടിയതു പരിഗണിച്ചാണ് മാറ്റം. 4 മാസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് കേസുകൾ ഉയർന്നുയർന്ന് അരലക്ഷത്തോട് അടുത്തിരിക്കുകയാണ്.
ജനുവരി 16ന് ആരംഭിച്ച വാക്സീൻ വിതരണം ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും പിന്നീട് കോവിഡ് മുന്നണിപ്പോരാളികൾക്കും മാത്രമായിരുന്നു. നിലവിൽ, 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 45–60 പ്രായക്കാരിലെ ഗുരുതര രോഗമുള്ളവർക്കുമാണ് നൽകുന്നത്.
രണ്ടാം ഡോസ് എപ്പോൾ? ഡോക്ടറോട് ചോദിക്കാം
ഇന്ത്യയിൽ വിതരണം ചെയ്യുന്ന 2 വാക്സീനുകളിൽ കോവിഷീൽഡിന്റെ രണ്ടാം ഡോസ് കൃത്യം എത്ര ദിവസത്തിനു ശേഷം സ്വീകരിക്കണം എന്നതിൽ ഡോക്ടറുടെ അഭിപ്രായം തേടാമെന്നു നിർദേശം. ആദ്യ ഡോസിനു ശേഷം 4 – 8 ആഴ്ചയ്ക്കുള്ളിൽ ഏതു ദിവസവും രണ്ടാം ഡോസ് സ്വീകരിക്കാം. ഡോക്ടറുടെ അഭിപ്രായം കൂടി തേടിയാൽ നല്ലതാണ്.
കുത്തിവയ്പ് ജനുവരിയിൽ ആരംഭിച്ചപ്പോൾ 4–6 ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസ് എന്നായിരുന്നു ശുപാർശയെങ്കിലും 28 ദിവസത്തെ ഇടവേള നിശ്ചയിച്ചാണ് വാക്സീൻ നൽകിവന്നത്. 2 ഡോസുകൾക്കിടയിൽ ഇടവേള കൂടുമ്പോൾ ഫലപ്രാപ്തി വർധിക്കുമെന്നാണു പുതിയ പഠനഫലങ്ങൾ.
Content Highlights: Vaccination open people above 45