മഹാരാഷ്ട്ര വിവാദം: ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീം കോടതി
ബാറുകളിൽ നിന്നു 100 കോടി രൂപ പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണം തേടി മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ആദ്യം ബോംബൈ.... Param Bir Singh, Param Bir Singh mumbai police, mumbai police bar, anil deshmukh

ന്യൂഡൽഹി, മുംബൈ ∙ ബാറുകളിൽ നിന്നു 100 കോടി രൂപ പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണം തേടി മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. തുടർന്ന് ഹർജി പിൻവലിച്ചു.
മുകേഷ് അംബാനിയുടെ വീടിനടുത്തു സ്ഫോടക വസ്തുവുമായി കാർ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട്, മന്ത്രി പണം പിരിക്കാൻ ആവശ്യപ്പെട്ടെന്നാണു പരംബീറിന്റെ ആരോപണം.
അംബാനിക്കേസിൽ സച്ചിൻ വാസെയ്ക്കെതിരെ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി. മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയോട് സമാന്തര അന്വേഷണം നിർത്താനും കേസുകളെല്ലാം എൻഐഎയ്ക്കു കൈമാറാനും താനെ മജിസ്ട്രേട്ട് കോടതി നിർദേശിച്ചു.
Content Highlights: Supreme court on Maharashtra Param Bir Singh case