കമലിന്റെ പാർട്ടിയുടേത് മാർക്കറ്റിങ് തന്ത്രം: ബിജെപിയുടെ താരപ്രചാരക നടി ഗൗതമി സംസാരിക്കുന്നു
കാഴ്ചയിൽ മലയാളിയെപ്പോലെയാണ് ഹൈദരാബാദ് സ്വദേശിനി ഗൗതമി തടിമല്ല. ഇലക്ട്രിക്കൽ എൻജിനീയറിങ് വരെ പഠിച്ച താരം സ്കൂളിൽ പോയി തുടങ്ങിയത് കേരളത്തിലാണെന്ന് അധികമാർക്കും അറിയില്ല. അച്ഛൻ ഡോ. ഡോ. ടി.ആർ. ശേഷഗിരി റാവു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റി | Tamil Nadu Assembly Election 2021 | Malayalam News | Manorama Online

കാഴ്ചയിൽ മലയാളിയെപ്പോലെയാണ് ഹൈദരാബാദ് സ്വദേശിനി ഗൗതമി തടിമല്ല. ഇലക്ട്രിക്കൽ എൻജിനീയറിങ് വരെ പഠിച്ച താരം സ്കൂളിൽ പോയി തുടങ്ങിയത് കേരളത്തിലാണെന്ന് അധികമാർക്കും അറിയില്ല.
അച്ഛൻ ഡോ. ഡോ. ടി.ആർ. ശേഷഗിരി റാവു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റിൽ മെഡിക്കൽ ഓഫിസറായിരുന്നപ്പോഴാണ് ഗൗതമി അവിടെ സെന്റ് പയസ് സ്കൂളിൽ ഒന്നും രണ്ടും ക്ലാസുകളിൽ പഠിച്ചത്.
തമിഴകത്ത് ബിജെപിയുടെ താരപ്രചാരകരിലൊരാളാണ് ഗൗതമി. കമൽഹാസനുമായി 11 വർഷം നീണ്ട കൂട്ട് അവസാനിപ്പിച്ച താരത്തെ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മത്സരിക്കുന്ന മണ്ഡലങ്ങളിൽ ബിജെപി അവതരിപ്പിക്കുന്നു. രാജപാളയം മണ്ഡലത്തിൽനിന്നു മത്സരിക്കുമെന്നു കേട്ടിരുന്നു. അവസാന നിമിഷം സീറ്റ് അണ്ണാ ഡിഎംകെക്കു പോയി.
രാജ്ഞിയെപ്പോലാണ് ഗൗതമിയുടെ എടുപ്പും നടപ്പും സംസാരവും. സീറ്റിനു വേണ്ടി തർക്കിക്കാനൊന്നും നിൽക്കാത്തതിനാൽ പരിഭവത്തിന്റെ ലാഞ്ഛന പോലുമില്ല. കൊട്ടിവാക്കത്തെ ഓഫിസിൽ ദി ആർട്ട് ഓഫ് ക്ലിയർ തിങ്കിങ് ഉൾപ്പെടെ, 3 ഷെൽഫുകൾ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ കാണുമ്പോഴറിയാം ഇതൊരു വ്യത്യസ്ത താരമാണ്. സദാ പുഞ്ചിരിയോടെയെങ്കിലും ഗൗരവപൂർവമാണ് രാഷ്ട്രീയത്തെ ഗൗതമി കാണുന്നത്.
താരത്തെക്കാളുപരി ബുദ്ധിജീവിയാണു ഗൗതമി. എന്തുകൊണ്ട് ബിജെപിയിൽ?
എന്നിട്ടും ബിജെപിയിൽ വന്നതെന്തുകൊണ്ടെന്നാണോ? 23 വർഷം മുൻപു ഞാനെടുത്ത തീരുമാനമാണത്. ഇന്നലെ വന്നതല്ല. വാജ്പേയിയുടെയും മോദിയുടെയും നേതൃത്വത്തിലുള്ള മതിപ്പു കൊണ്ടുതന്നെ. രാജ്യത്തെ നേർദിശയിലേക്കു നടത്തുന്നത് അവരാണ്. ഇത്ര പ്രതിസന്ധികാലത്തും രാജ്യത്തെ നിലനിർത്തി.
ദ്രാവിഡ പാർട്ടികളുടെ നാട്ടിൽ ബിജെപിയിൽ നിന്നാൽ ഭാവിയുണ്ടോ?
ഞാൻ ലാഭം നോക്കി പാർട്ടിയിൽ ചേർന്നതല്ല. സ്ഥാനങ്ങൾ വേണമെങ്കിൽ നേരത്തേ തന്നെ ലഭിക്കുമായിരുന്നു. ദ്രാവിഡ പാർട്ടികളുള്ളതിനാൽ മറ്റാരും തമിഴകത്ത് രാഷ്ട്രീയം പയറ്റരുതെന്ന നിയമവുമില്ല. ലക്ഷ്യം പദവികളാകുമ്പോഴാണ് ഈ ചോദ്യം വരേണ്ടത്.
എങ്കിൽ മക്കൾ നീതി മയ്യം പാർട്ടിയിൽ ചേരാമായിരുന്നല്ലോ. അവർ മാറ്റത്തിനു വേണ്ടിയാണു നിൽക്കുന്നത്?
മാറ്റം വേണമെന്ന് അവർ പറയുന്നതല്ലേ? ജനം പറയുന്നില്ലല്ലോ. ജനത്തിനു മാറ്റം വേണോ എന്ന് തിരഞ്ഞെടുപ്പുഫലം വരുമ്പോഴറിയാം. പുതിയ പാർട്ടി വരുമ്പോൾ ജനത്തെ ആകർഷിക്കാൻ ചില മാർക്കറ്റിങ് തന്ത്രങ്ങൾ ഇറക്കും. കമൽഹാസന്റെ പാർട്ടിയും അതു ചെയ്യുന്നുവെന്നു മാത്രം.
കമൽഹാസന്റെ പാർട്ടിയുടെ വരവ് ഡിഎംകെ വോട്ട് ഭിന്നിപ്പിക്കാനാണെന്നു പറയുന്നതു ശരിയാണോ?
അങ്ങനെയൊരു ശ്രുതിയുണ്ട്. എനിക്കറിയില്ല. അഥവാ അങ്ങനെ വോട്ട് ഭിന്നിച്ച് ബിജെപിക്കും എഐഡിഎംകെക്കും ഗുണം കിട്ടുന്നെങ്കിൽ സന്തോഷം.
കമൽഹാസനുമായി തെറ്റിപ്പിരിഞ്ഞത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നോ?
ആ അധ്യായം കഴിഞ്ഞു. ഇനി അതെക്കുറിച്ചൊന്നും പറയില്ല. സിമന്റ് കോൺക്രീറ്റിട്ട് ആ അധ്യായം അടച്ചു.
തമിഴ്നാട് രാഷ്ട്രീയവും കേരള രാഷ്ട്രീയവും താരതമ്യം ചെയ്യാമോ?
താരതമ്യങ്ങൾക്കു വഴങ്ങുന്നതല്ല തമിഴ്നാടും കേരളവും. ഓരോ നാട്ടിലും ഓരോ രാഷ്ട്രീയപാർട്ടി എന്തുകൊണ്ടു വളർന്നു വേരുറപ്പിക്കുന്നു എന്നതു പഠനവിധേയമാക്കേണ്ടതാണ്.