സരസ്വതി സമ്മാനം ശരൺകുമാർ ലിംബാളെക്ക്
ന്യൂഡൽഹി ∙ സരസ്വതി സമ്മാൻ പുരസ്‌കാരം (15 ലക്ഷം രൂപ) പ്രമുഖ മറാഠി എഴുത്തുകാരൻ ഡോ. ശരൺകുമാർ ലിംബാളെക്ക്. 2018 ൽ പ്രസിദ്ധീകരിച്ച | Saraswati Samman | Malayalam News | Manorama Online

ന്യൂഡൽഹി ∙ സരസ്വതി സമ്മാൻ പുരസ്‌കാരം (15 ലക്ഷം രൂപ) പ്രമുഖ മറാഠി എഴുത്തുകാരൻ ഡോ. ശരൺകുമാർ ലിംബാളെക്ക്.
2018 ൽ പ്രസിദ്ധീകരിച്ച ‘സനാതൻ’ എന്ന കൃതിക്കാണ് അംഗീകാരം. മുഗൾ, ബ്രിട്ടിഷ് കാലഘട്ടം, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ദലിത്, ഗോത്ര വിഭാഗങ്ങളുടെ പങ്ക്, ഇതിന്റെ തിരസ്കാരം തുടങ്ങിയവ ഇതിൽ വിവരിക്കുന്നു.
കെ. കെ. ബിർല ഫൗണ്ടേഷൻ നൽകുന്നതാണു പുരസ്കാരം.
മഹാരാഷ്ട്രയിലെ സോലാപുരിലെ ഹന്നൂരിൽ ജനിച്ച ലിംബാളെ ശിവാജി സർവകലാശാലയിൽ അധ്യാപകനും ഡയറക്ടറുമായിരുന്നു. നാൽപതിലധികം പുസ്തകങ്ങൾ രചിച്ചു. 25–ാം വയസ്സിലെഴുതിയ ആത്മകഥാഖ്യാനമായ ‘അക്കർമാശി’ മലയാളത്തിലടക്കം വിവർത്തനം ചെയ്യപ്പെട്ടു.