ന്യൂഡൽഹി ∙ ബംഗാളിലും അസമിലും നാളെ നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബംഗാളിൽ 30, അസമിൽ 39 വീതം മണ്ഡലങ്ങളിലാണു നാളെ വോട്ടെടുപ്പ് | Assembly Election 2021 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബംഗാളിലും അസമിലും നാളെ നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബംഗാളിൽ 30, അസമിൽ 39 വീതം മണ്ഡലങ്ങളിലാണു നാളെ വോട്ടെടുപ്പ്.

മുഖ്യമന്ത്രി മമത ബാനർജിയും വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമാണ് ബംഗാളിലെ രണ്ടാംഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

ADVERTISEMENT

തൃണമൂൽ കോൺഗ്രസും ബിജെപിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇടത് – കോൺഗ്രസ് സഖ്യത്തിൽ സിപിഎം 15, കോൺഗ്രസ് 9, സിപിഐ 2, ഐഎസ്എഫ് 2, ഫോർവേഡ് ബ്ലോക്ക് 1 വീതം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു.

പ്രചാരണത്തിന്റെ അവസാന ദിനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദിഗ്രാമിൽ റോഡ് ഷോ നടത്തി. ബംഗാളിലെ മാറ്റത്തിന്റെ തുടക്കം നന്ദിഗ്രാമിൽ നിന്നാണെന്നും മമതയെ സുവേന്ദു തോൽപിക്കുമെന്നും ഷാ പറഞ്ഞു. കാലിനു പരുക്കേറ്റു ചികിത്സയിലുള്ള മമത വീൽചെയറിൽ ഏതാനും കിലോമീറ്റർ റാലി നടത്തി.

ADVERTISEMENT

അസമിലെ രണ്ടാംഘട്ടത്തിൽ ബിജെപി 34, കോൺഗ്രസ് 28 വീതം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.