5 കിലോ സ്വർണമണിഞ്ഞ് പ്രചാരണവുമായി തമിഴ്നാട്ടിലെ സ്ഥാനാർഥി ഹരി നാടാർ
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥി ഹരി നാടാർക്ക് നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമുണ്ട്. ‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു വോട്ടു തേടി നടക്കുന്നു?’ എന്ന് വോട്ടർമാർ | Tamil Nadu Assembly Election 2021 | Malayalam News | Manorama Online

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥി ഹരി നാടാർക്ക് നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമുണ്ട്.
‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു വോട്ടു തേടി നടക്കുന്നു?’ എന്ന് വോട്ടർമാർ എന്തായാലും ഹരിയോടു ചോദിക്കില്ല.
കാരണം മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വർണമണിഞ്ഞാണ് കക്ഷി പ്രചാരണത്തിനിറങ്ങുന്നത്. സഞ്ചരിക്കുന്ന സ്വർണക്കടയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണു ഹരി.
സിനിമക്കാർക്കുൾപ്പെടെ പണം പലിശയ്ക്കു നൽകുകയാണു ഹരി നാടാരുടെ തൊഴിൽ. സ്വർണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തിൽ നല്ല പങ്കും സ്വർണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി.
നാടാർ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കൻ തമിഴ്നാട്ടിൽ സജീവമാണ്. വെറും ‘ഷോ’ മാനായി ഹരിയെ തള്ളിക്കളയാൻ പറ്റില്ല. നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു.