ന്യൂഡൽഹി ∙ 45 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കാനുള്ള ദൗത്യത്തിന് ഇന്നു തുടക്കം. 1977 ജനുവരി ഒന്നിനു മുൻപു ജനിച്ചവർക്കു വാക്സീൻ സ്വീകരിക്കാം. | COVID-19 | Manorama News

ന്യൂഡൽഹി ∙ 45 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കാനുള്ള ദൗത്യത്തിന് ഇന്നു തുടക്കം. 1977 ജനുവരി ഒന്നിനു മുൻപു ജനിച്ചവർക്കു വാക്സീൻ സ്വീകരിക്കാം. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 45 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കാനുള്ള ദൗത്യത്തിന് ഇന്നു തുടക്കം. 1977 ജനുവരി ഒന്നിനു മുൻപു ജനിച്ചവർക്കു വാക്സീൻ സ്വീകരിക്കാം.

∙ ‘കോവിൻ’ പോർട്ടൽ, ആരോഗ്യസേതു എന്നിവയിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തു വാക്സീൻ സ്വീകരിക്കാം. വാക്സീൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാം (3 മണിക്കു ശേഷം)

ADVERTISEMENT

∙ സർക്കാർ ആശുപത്രികളിൽ സൗജന്യവും സ്വകാര്യ ആശുപത്രികളിൽ 250 രൂപയുമാണു വില.

∙ കോവിഷീൽഡ് രണ്ടാം ഡോസ് 4 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ സ്വീകരിച്ചാൽ മതിയാകും. കോവാക്സീനാണെങ്കിൽ രണ്ടാം ഡോസ് 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ സ്വീകരിക്കാം.

ADVERTISEMENT

∙ പിൻകോഡ് ഉപയോഗിച്ച് ഏറ്റവുമടുത്ത വാക്സീൻ വിതരണ കേന്ദ്രം കണ്ടെത്താൻ കഴിയും. രണ്ടാം ഡോസിനായി നേരത്തേ നിശ്ചയിച്ച ദിവസം മാറ്റാനാകും.

∙ വാക്സീൻ സ്വീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് രണ്ടാം ഡോസിനു ശേഷം ലഭിക്കും. കിട്ടിയില്ലെങ്കിൽ 1075 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.

ADVERTISEMENT

∙ കോവിൻ പോർട്ടൽ വഴി വാക്സീനെടുക്കാൻ റജിസ്റ്റർ ചെയ്യുന്നവർ സ്വകാര്യ ആശുപത്രികളിലും മറ്റും പ്രത്യേക അപ്പോയ്ൻമെന്റ് എടുക്കേണ്ടതില്ല. 

അരലക്ഷം പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി ∙ തുടർച്ചയായി ആറാം ദിവസവും രാജ്യത്ത് അരലക്ഷത്തിൽപരം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം– 27,918. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 354 മരണം.

English Summary: Covid vaccination for people above 45 years of age