ശ്രീനഗർ ∙ കഴിഞ്ഞ വ്യാഴാഴ്ച നൗഗാമിൽ ബിജെപി നേതാവ് അൻവർ അഹമ്മദിന്റെ വീടാക്രമിച്ച 2 പേർ അടക്കം 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമ ജ | Terrorist Attack | Malayalam News | Manorama Online

ശ്രീനഗർ ∙ കഴിഞ്ഞ വ്യാഴാഴ്ച നൗഗാമിൽ ബിജെപി നേതാവ് അൻവർ അഹമ്മദിന്റെ വീടാക്രമിച്ച 2 പേർ അടക്കം 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമ ജ | Terrorist Attack | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ കഴിഞ്ഞ വ്യാഴാഴ്ച നൗഗാമിൽ ബിജെപി നേതാവ് അൻവർ അഹമ്മദിന്റെ വീടാക്രമിച്ച 2 പേർ അടക്കം 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. 

പുൽവാമ ജില്ലയിൽ സേന നടത്തിയ തിരച്ചിലിനിടയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പുൽവാമ സ്വദേശികളായ സുഹൈൽ നിസാർ ലോൺ, യാസിർ വാനി, പുൽവാമ സ്വദേശി ജനൈദ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ വർഷമാദ്യമാണ് ഇവർ ഭീകരസംഘടനയിൽ ചേർന്നത്.

ADVERTISEMENT

അൻവറിന്റെ വീട് ആക്രമിച്ചത് ലഷ്കറെ തയിബ, അൽ ബദർ ഭീകരസംഘടനകളിൽപെട്ട 4 പേരായിരുന്നു. കാവൽ നിന്ന പൊലീസുകാരനെ കൊലപ്പെടുത്തുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു കിട്ടിയ വിവരമനുസരിച്ചാണ് തിരച്ചിൽ നടത്തിയത്. 

ഇവർ ഒളിച്ചിരുന്ന വീടു വളഞ്ഞെങ്കിലും ഏതാനും നാട്ടുകാരെ ഭീകരർ ബന്ദികളാക്കി. അവരെ മോചിപ്പിച്ചശേഷമാണ് ഭീകരരെ വധിച്ചത്. ഇവരുടെ പക്കൽ നിന്ന് എകെ47 തോക്ക് അടക്കം 3 തോക്കുകൾ പിടിച്ചെടുത്തു. ഇതിലൊന്ന്, വീടാക്രമണ സമയത്ത് പൊലീസുകാരനിൽ നിന്നു തട്ടിയെടുത്തതാണ്. വീട് ആക്രമിച്ച സംഘത്തിലെ ശ്രീനഗർ സ്വദേശികളായ 2 പേർ ഒളിവിലാണ്. അവർ അന്ന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.