റഫാൽ ഇടപാടിൽ 8.76 കോടിയുടെ കോഴയെന്ന് ഫ്രഞ്ച് ഏജൻസി
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന്റെ ഇടപെടലുണ്ടായെന്നും കോടികളുടെ അവിഹിത പണമിടപാടു നടന്നുവെന്നും കണ്ടെത്തൽ. കരാറുമായി ബന്ധപ്പെട്ട് റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷൻ ഹാജരാക്കിയ കണക്കുകളിൽ ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസി (എഎഫ്എ) സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ, ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് നടത്തിയ അന്വേഷണത്തിലാണ് 4.38 കോടി രൂപ ഇടനിലക്കാരൻ കൈപ്പറ്റിയതായി കണ്ടെത്തിയത്. ഇടനിലക്കാരനു ഡാസോ നൽകാൻ നിശ്ചയിച്ചിരുന്ന കോഴയായ 10 ലക്ഷം യൂറോയുടെ (8.76 കോടി രൂപ) ആദ്യ ഗഡുവായിരുന്നു ഇത്.
English Summary: Dassault paid 1 million euro as 'gift' to Indian middleman in Rafale deal: French report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.