വാക്സീൻ മുൻഗണന തുടരും; മുൻകരുതലിൽ വീഴ്ച പാടില്ല
ന്യൂഡൽഹി ∙ എല്ലാവർക്കും വാക്സീൻ നൽകുകയല്ല, പകരം ആവശ്യക്കാർക്കു നൽകുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. മരണം ഒഴിവാക്കാനും ആരോഗ്യ സംവിധ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

ന്യൂഡൽഹി ∙ എല്ലാവർക്കും വാക്സീൻ നൽകുകയല്ല, പകരം ആവശ്യക്കാർക്കു നൽകുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. മരണം ഒഴിവാക്കാനും ആരോഗ്യ സംവിധാനം നിലനിർത്താനുമായിരുന്നു ആദ്യം മുൻഗണന.
നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കും നേരത്തെ റജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും മാത്രമാണ് വാക്സീൻ അനുവദിച്ചിരിക്കുന്നത്.
45 വയസ്സിനു മുകളിലുള്ള മുഴുവൻ കേന്ദ്ര സർവീസ് ജീവനക്കാരും വാക്സീനെടുക്കാൻ കേന്ദ്ര പഴ്സനൽ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തു കോവിഡ് വർധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചാണ് വിവിധ മന്ത്രാലയങ്ങൾക്കു കത്തു നൽകിയത്.
വാക്സീനെടുത്താലും മാസ്ക്കും അകലവും ശുചിത്വവും ഉൾപ്പെടെ മുൻകരുതലുകളിൽ വീഴ്ച പാടില്ലെന്നും കത്തിലുണ്ട്.