റഫാൽ ഇടപാട്: ജെപിസി അന്വേഷണം വേണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി ∙ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ യുദ്ധവിമാന കരാറിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തെക്കുറിച്ചു ചർച്ചചെയ്യാൻ പ്രവർത്തക സമിതി യോഗം | Dassault Rafale | Manorama News

ന്യൂഡൽഹി ∙ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ യുദ്ധവിമാന കരാറിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തെക്കുറിച്ചു ചർച്ചചെയ്യാൻ പ്രവർത്തക സമിതി യോഗം വിളിച്ചുചേർക്കുന്നതു കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ക്രമക്കേടുകളെക്കുറിച്ചു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടേക്കുമെന്നും പ്രവർത്തക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ, റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു. വിഷയം ഉന്നയിച്ചുള്ള ട്വീറ്റിൽ രാഹുൽ കുറിച്ചു – ‘പ്രിയപ്പെട്ട വിദ്യാർഥികളേ, ഭയവും പരിഭ്രാന്തിയുമില്ലാതെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രി നിങ്ങളോടു പറഞ്ഞു. അദ്ദേഹത്തോടും അതു തന്നെ ആവശ്യപ്പെടൂ. റഫാൽ അഴിമതിയിൽ പണം തട്ടിയതാര്? കരാറിലെ അഴിമതി വിരുദ്ധ വ്യവസ്ഥകൾ റദ്ദാക്കിയത് ആര്? പ്രതിരോധ മന്ത്രാലയത്തിന്റെ നിർണായക രേഖകൾ ഇടനിലക്കാരനു നൽകിയത് ആര്?’. സമാന ചോദ്യങ്ങൾ പ്രിയങ്കയും ഉന്നയിച്ചു.
English Summary: Congress demands jpc investigation in rafale deal