എൻറിക്ക ലെക്സി കേസിൽ സുപ്രീം കോടതി: നഷ്ടപരിഹാരം കെട്ടിയ ശേഷം കേസ് അവസാനിപ്പിക്കാം
ന്യൂഡൽഹി ∙ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന 2 മലയാളി മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമയ്ക്കുമുള്ള 10 കോടി രൂപ നഷ്ടപരിഹാര തുക കെട്ടിവച്ച ശേഷം എൻറിക്ക ലെക്സി കടൽക്കൊല കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ പരിഗണിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. | Enrica Lexie case | Manorama News

ന്യൂഡൽഹി ∙ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന 2 മലയാളി മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമയ്ക്കുമുള്ള 10 കോടി രൂപ നഷ്ടപരിഹാര തുക കെട്ടിവച്ച ശേഷം എൻറിക്ക ലെക്സി കടൽക്കൊല കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ പരിഗണിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.
നഷ്ടപരിഹാര തുക അംഗീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുക കെട്ടിവച്ചാൽ കേസ് അവസാനിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നു സംസ്ഥാന സർക്കാരും അറിയിച്ചു.
കൊല്ലപ്പെട്ട കൊല്ലം മൂതാക്കര, ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്‌റ്റിൻ 50), തിരുവനന്തപുരം കളിയാക്കാവിള നിദ്രവിള ഇരയിമ്മൻതുറ അജീഷ് ബിങ്കി (21) എന്നിവരുടെ കുടുംബങ്ങൾക്ക് രാജ്യാന്തര ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ 4 കോടി രൂപ വീതവും ബോട്ടുടമയ്ക്ക് 2 കോടിയും നൽകണമെന്നായിരുന്നു ഇറ്റാലിയൻ സർക്കാരുമായുള്ള ധാരണ. നേരത്തെ നൽകിയ 2.17 കോടി രൂപയ്ക്കു പുറമേയാണ് ഇത്.
വിദേശകാര്യ മന്ത്രാലയം നൽകുന്ന അക്കൗണ്ടിലേക്ക് ഇറ്റലി തുക നിക്ഷേപിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇതു കോടതിയിൽ കെട്ടിവയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തുകവിതരണത്തിനു ശേഷമേ കേസ് റദ്ദാക്കാവുവെന്നു ജലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്ക്ക് വേണ്ടി ഹാജരായ സി. ഉണ്ണികൃഷ്ണൻ, എ. കാർത്തിക് എന്നിവർ പറഞ്ഞു. തുക കോടതി വഴി നൽകണമെന്നു കേരളത്തിനു വേണ്ടി ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.
2012 ഫെബ്രുവരി 15 ന് ആലപ്പുഴ തോട്ടപ്പള്ളി ഭാഗത്ത് കടലിലുണ്ടായ വെടിവയ്പിലാണു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. പ്രതികളായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോർ എന്നിവർ അറസ്റ്റിലായെങ്കിലും പിന്നീട് ഇറ്റലിക്കു വിട്ടുനൽകി.
English Summary: Enrica Lexie case