ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തിനു പരിഹാരം കാണാൻ ചർച്ചകൾ പുനരാരംഭിച്ചേക്കും. കേന്ദ്ര സർക്കാർ ക്ഷണിച്ചാൽ ചർച്ചയ്ക്കു തയാറാണെന്നു കർഷക സംഘടനാ നേതാവ് രാകേഷ് ടികായത് പറഞ്ഞു. എന്നാൽ, വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന | Farmers Protest | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തിനു പരിഹാരം കാണാൻ ചർച്ചകൾ പുനരാരംഭിച്ചേക്കും. കേന്ദ്ര സർക്കാർ ക്ഷണിച്ചാൽ ചർച്ചയ്ക്കു തയാറാണെന്നു കർഷക സംഘടനാ നേതാവ് രാകേഷ് ടികായത് പറഞ്ഞു. എന്നാൽ, വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കും. ചർച്ച പുനരാരംഭിക്കുന്നതിനോടു കൃഷി മന്ത്രാലയവും അനുകൂലമാണ്. 

ഡൽഹിയുടെ അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ നടക്കുന്ന പ്രക്ഷോഭം നാലര മാസം പിന്നിട്ടു. ഒടുവിൽ ജനുവരി 22നാണ് ചർച്ച നടന്നത്. ചർച്ച പുനരാരംഭിക്കാൻ ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാരും കേന്ദ്രത്തിനു മേൽ സമ്മർദം ചെലുത്തുന്നുണ്ട്. കർഷകർക്കു കോവിഡ് പിടിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവച്ച ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്, ചർച്ച പുനരാരംഭിക്കാൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനോട് അഭ്യർഥിച്ചു. 

ADVERTISEMENT

ഹരിയാനയിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചില്ലെങ്കിൽ രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടിവരുമെന്നു സഖ്യകക്ഷിയായ ജെജെപിക്കു കർഷക സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പ്രക്ഷോഭം നീളുന്നതു സർക്കാരിന്റെ നിലനിൽപിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഹരിയാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. 

English Summary: Farmers government of India talks again

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT