എല്ലാവർക്കും വാക്സീൻ: കോൺഗ്രസ് പ്രചാരണം
ന്യൂഡൽഹി∙ രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണത്തിനു കോൺഗ്രസ് തുടക്കമിട്ടു. കോവിഡിന്റെ രണ്ടാം തരംഗം ലക്ഷക്കണക്കിനാളുകളെ ബാധിച്ചെന്നും വാക്സീൻ എല്ലാ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

ന്യൂഡൽഹി∙ രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്സീൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രചാരണത്തിനു കോൺഗ്രസ് തുടക്കമിട്ടു. കോവിഡിന്റെ രണ്ടാം തരംഗം ലക്ഷക്കണക്കിനാളുകളെ ബാധിച്ചെന്നും വാക്സീൻ എല്ലാവർക്കും ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
മുൻപ് 18 ദിവസത്തിനകം കോവിഡിനെ തുരത്തുമെന്നു പറഞ്ഞ മോദി, ജനങ്ങളെക്കൊണ്ടു പാത്രങ്ങൾ കൊട്ടിച്ചാണ് അതിനെതിരെ പോരാടിയത്. അത്തരം നാടകങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. വാക്സീന്റെ കയറ്റുമതി നിർത്തിവയ്ക്കണം. കോവിഡ് മൂലം വലയുന്ന നിർധനർക്കു സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ വാക്സീൻ വിലക്കരുതെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിർധനർക്കു പ്രതിമാസം 6000 രൂപ ലഭ്യമാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.