ന്യൂഡൽഹി ∙ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതിന്റെ ആഘാതത്തിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പുകളും ഉത്സവാഘോഷങ്ങളും സ്ഥിതി കൂടുതൽ അപകടകരമാക്കുമെന്ന ആശങ്ക ഒരു ഭാഗത്തുണ്ട്. ഇതിനിടയിൽ, സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയന്ത്രണ–പ്രതിരോധ നടപടികളിലാണ് സംസ്ഥാന സർക്കാരുകൾ. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ്

ന്യൂഡൽഹി ∙ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതിന്റെ ആഘാതത്തിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പുകളും ഉത്സവാഘോഷങ്ങളും സ്ഥിതി കൂടുതൽ അപകടകരമാക്കുമെന്ന ആശങ്ക ഒരു ഭാഗത്തുണ്ട്. ഇതിനിടയിൽ, സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയന്ത്രണ–പ്രതിരോധ നടപടികളിലാണ് സംസ്ഥാന സർക്കാരുകൾ. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതിന്റെ ആഘാതത്തിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പുകളും ഉത്സവാഘോഷങ്ങളും സ്ഥിതി കൂടുതൽ അപകടകരമാക്കുമെന്ന ആശങ്ക ഒരു ഭാഗത്തുണ്ട്. ഇതിനിടയിൽ, സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയന്ത്രണ–പ്രതിരോധ നടപടികളിലാണ് സംസ്ഥാന സർക്കാരുകൾ. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതിന്റെ ആഘാതത്തിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പുകളും ഉത്സവാഘോഷങ്ങളും സ്ഥിതി കൂടുതൽ അപകടകരമാക്കുമെന്ന ആശങ്ക ഒരു ഭാഗത്തുണ്ട്. ഇതിനിടയിൽ, സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയന്ത്രണ–പ്രതിരോധ നടപടികളിലാണ് സംസ്ഥാന സർക്കാരുകൾ. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവും ജാഗ്രതാ നടപടികളും ഇങ്ങനെ: 

ബിഹാർ

ADVERTISEMENT

∙ സ്കൂളുകളും കോളജുകളും അടച്ചു.

∙ കടകളും വാണിജ്യസ്ഥാപനങ്ങളും വൈകിട്ട് 7 വരെ

∙ കേരളം, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണം.

ഛത്തീസ്ഗഡ്

ADVERTISEMENT

∙ അതിഗുരുതരമായ സ്ഥിതി. കഴിഞ്ഞദിവസം മാത്രം 15,000 കേസുകളും നൂറിലധികം മരണങ്ങളും.

∙ റായ്പുർ, ദുർഗ് ജില്ലകളിൽ ലോക്ഡൗൺ.

∙ ഒട്ടുമിക്ക ജില്ലകളിലും രാത്രികാല കർഫ്യൂ

ഗോവ

ADVERTISEMENT

∙ നിലവിൽ കടുത്ത നിയന്ത്രണങ്ങളോ പ്രവേശന വിലക്കോ ഇല്ല.

∙ ലോക്ഡൗൺ സാഹചര്യം നിലവില്ലെന്ന് സംസ്ഥാന സർക്കാർ.

∙ ടൂറിസ്റ്റ് ബീച്ചുകളിൽ ആരോഗ്യസേതു നിർബന്ധം.

ഗുജറാത്ത്

∙ ആശങ്ക നൽകുന്ന 10 സംസ്ഥാനങ്ങളിലൊന്ന്, കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത് 7410 കേസുകൾ.

∙ 24 നഗരങ്ങളിൽ രാത്രികാല കർഫ്യു. പൊതുചടങ്ങുകൾക്കു കർശന നിരോധനം.

∙ കോളജുകളിൽ ക്ലാസുകൾ 30 വരെ റദ്ദാക്കി.

∙ ഇതരസംസ്ഥാനക്കാർക്ക് ആർടിപിസിആർ നിർബന്ധം.

ഹരിയാന

∙ രാത്രികാല കർഫ്യു.  

∙ 8–ാം ക്ലാസിനു താഴെയുള്ള സ്കൂളുകൾ അടച്ചു.

ഹിമാചൽപ്രദേശ്

∙ പഞ്ചാബ്, മഹാരാഷ്ട്ര, ഡൽഹി, കർണാടക, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ നിന്നു വരുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം.

ജമ്മു കശ്മീർ

∙ 8 ജില്ലകളിലെ നഗരമേഖലകളിൽ രാത്രികാല കർഫ്യു

∙ സൈനികരൊഴികെ എല്ലാവരും 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം.

ജാർഖണ്ഡ്

∙ റാഞ്ചി വിമാനത്താവളം വഴി വരുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം.

കർണാടക

∙ ബെംഗളൂരു, മൈസൂരു, മംഗളൂരു ഉൾപ്പെടെ 7 ജില്ലകളിൽ രാത്രികാല കർഫ്യൂ.  ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരോധനാഞ്ജയും. 

∙ ആശുപത്രി യാത്ര ഉൾപ്പെടെ അവശ്യസേവനങ്ങൾക്ക് ഇളവുണ്ടാകും.

∙ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നു വരുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം.

ആന്ധ്രപ്രദേശ്

∙ പ്രതിദിന കോവിഡ് കേസുകൾ കാര്യമായി ഉയരുന്നു. കഴിഞ്ഞദിവസം 4000 കേസുകൾ.

∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ സ്പന്ദന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 

കേരളം

∙ ജാഗ്രത പോർട്ടൽ വഴി ലഭിച്ച ഇ പാസ് ഉള്ളവർക്കു മാത്രം പ്രവേശനം

∙ പൊതുപരിപാടികൾക്ക് നിയന്ത്രണം, കടകൾ 9 മണിക്ക് മുൻപ് അടയ്ക്കണം, ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം.

മധ്യപ്രദേശ്

∙ പ്രതിദിനം പതിനായിരത്തിനടുത്തു കേസുകൾ  

∙ വാരാന്ത്യ ലോക്ഡൗൺ കൂടുതൽ നഗരങ്ങളിലേക്ക്.

∙ ഭോപാലിൽ ഒരാഴ്ച  കർഫ്യു. ജബൽപുരിൽ രാത്രികർഫ്യു.

∙ മറ്റു സംസ്ഥാനക്കാർ 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

മഹാരാഷ്ട്ര

∙ കോവിഡ്  ഏറ്റവും രൂക്ഷമായ സംസ്ഥാനം. പ്രധാന നഗരങ്ങളിലെല്ലാം കടുത്ത വ്യാപനം.

∙ മേയ് 1 വരെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. അവശ്യസേവനങ്ങൾക്കു മാത്രം ഇളവ് നൽകി     നിരോധനാജ്ഞ. ഷൂട്ടിങ്ങിന് ഉൾപ്പെടെ വിലക്ക്.

∙ ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ, കേരളം എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധം.

ഒഡീഷ

∙ നഗരങ്ങളിൽ രാത്രികാല കർഫ്യു

∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് ഫലമോ വാക്സീനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കണം.

പഞ്ചാബ്

∙ സംസ്ഥാനത്തു രാത്രികാല കർഫ്യു

∙  യോഗങ്ങൾക്കു വിലക്ക്. സ്കൂളുകളും കോളജുകളും അടച്ചു.

∙ വിമാനയാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം.

രാജസ്ഥാൻ

∙ സംസ്ഥാനത്താകെ രാത്രികാല കർഫ്യു  

∙ 9–ാംക്ലാസ് വരെയുള്ള ക്ലാസുകൾ ഒഴിവാക്കി.

∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം.

തമിഴ്നാട്

∙ യോഗങ്ങളും ആൾക്കൂട്ടവും തടയാൻ കർശന നിയന്ത്രണങ്ങൾ  

∙ കർണാടക, ആന്ധ്ര, പുതുച്ചേരി എന്നിവയൊഴികെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഔദ്യോഗിക പോർട്ടൽ വഴിയുള്ള ഇ റജിസ്ട്രേഷൻ നിർബന്ധം.

തെലങ്കാന

∙ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നതും കോവിഡ് കാര്യമായി ഉയരുന്നതും ആശങ്ക നൽകുന്നു.

∙ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം, വീട്ടിലുൾപ്പെടെ മാസ്ക് ധരിക്കാൻ നിർദേശം.

ഉത്തരാഖണ്ഡ്

∙ മഹാകുംഭ് കൂടി പരിഗണിച്ച് കർശന നിയന്ത്രണം

∙ ഹരിദ്വാർ സന്ദർശിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

യുപി

∙ രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണത്തിൽ രണ്ടാമത്.

∙ നോയിഡയും ഗാസിയബാദും ഉൾപ്പെടെ ജില്ലകളിൽ 30 വരെ രാത്രികാല കർഫ്യു, മേയ് 15 വരെ സ്കൂളുകൾ അടച്ചു.

∙ ലക്നൗവിലെത്താൻ മറ്റു സംസ്ഥാനക്കാർക്ക് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് ഫലം.

∙ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തി മറ്റ് ജില്ലകളിലേക്ക് പോകുന്നവർ ആർടിപിസിആർ നെഗറ്റീവ് ഫലം കരുതണം.

ബംഗാൾ

∙ കേരളം, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് ഫലം കരുതണം.

ഡൽഹി

∙ കഴിഞ്ഞദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 17,000 കേസുകൾ.

∙ ആവശ്യസേവനങ്ങളെ മാത്രം ഒഴിവാക്കി, വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു.

∙ സ്പാകളും മാളുകളും ജിംനേഷ്യങ്ങളും ഉൾപ്പെടെ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. പൊതുഗതാഗത സൗകര്യങ്ങളിൽ 50% ആളുകളെ അനുവദിക്കു.

∙ മഹാരാഷ്ട്രയിൽ നിന്നു വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ പരിശോധന ഫലം.

ചണ്ഡിഗഡ്

∙ സംസ്ഥാനത്താകെ രാത്രികാല കർഫ്യു, പൊതുപരിപാടികൾക്ക് നിയന്ത്രണം.

∙ കോവ് പഞ്ചാബ് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്തിരിക്കണം, ആരോഗ്യസേതു ആപ്ലിക്കേഷനും വേണം.

ലഡാക്ക്

∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് ഫലം വേണം. ഇല്ലെങ്കിൽ 7 ദിവസം ക്വാറന്റീൻ.

വ‌ടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

∙ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു സ്ഥിതി ശാന്തം

∙ ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു, നിയന്ത്രണങ്ങൾ കർശനമാക്കുന്നു.

താജ്മഹലും മ്യൂസിയങ്ങളും അടച്ചിടും

∙ സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടും. ആഗ്രയിലെ താജ്മഹൽ ഉൾപ്പെടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലുള്ള കേന്ദ്രങ്ങളാണ് അടച്ചിടുക. 

Content Highlights: covid India