വകഭേദങ്ങളിലൂടെ കോവിഡ് ബാധിതർ 1189
ന്യൂഡൽഹി ∙ ആശങ്ക നൽകുന്ന വൈറസ് വകഭേദങ്ങളിലൂടെ രാജ്യത്ത് 1189 പേർക്കു കോവിഡ് പിടിപെട്ടതായി ഇന്ത്യൻ ജീനോമിക് കൺസോർഷ്യം. കോവിഡ് സ്ഥിരീകരിച്ച 13,614 പേരുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് ഇതു കണ്ടെത്തിയത്. 1109 പേരിൽ യുകെ വകഭേദമാണു സ്ഥിരീകരിച്ചത് | Coronavirus New Strain | Manorama News

ന്യൂഡൽഹി ∙ ആശങ്ക നൽകുന്ന വൈറസ് വകഭേദങ്ങളിലൂടെ രാജ്യത്ത് 1189 പേർക്കു കോവിഡ് പിടിപെട്ടതായി ഇന്ത്യൻ ജീനോമിക് കൺസോർഷ്യം. കോവിഡ് സ്ഥിരീകരിച്ച 13,614 പേരുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് ഇതു കണ്ടെത്തിയത്. 1109 പേരിൽ യുകെ വകഭേദമാണു സ്ഥിരീകരിച്ചത്; 79 പേരിൽ ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരാളിൽ ബ്രസീൽ വകഭേദവും. ഇവയ്ക്ക് അതിവ്യാപന ശേഷി സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൺസോർഷ്യം അറിയിച്ചു.
അതിനിടെ, ബ്രിട്ടനിൽ 77 പേർക്ക് ഇന്ത്യൻ വകഭേദം സ്ഥിരീകരിച്ചു. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിനു മുഖ്യ കാരണമെന്നു കരുതുന്ന B.1.617 വകഭേദം അതിവ്യാപന ശേഷിയുള്ളതാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ റിപ്പോർട്ടിലുണ്ട്. ഇതോടെ യുകെയിൽ കണ്ടെത്തിയ വകഭേദങ്ങളുടെ എണ്ണം 56 ആയി.
Content Highlight: Coronavirus New Strain