കോവിഡ്: സിബിഐ മുൻ മേധാവി രഞ്ജിത് സിൻഹ അന്തരിച്ചു
ന്യൂഡൽഹി ∙ സിബിഐ മുൻ മേധാവി രഞ്ജിത് സിൻഹ (68) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണു കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെയാണ് അന്ത്യം. 1974 ബാച്ച് ബിഹാർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സിൻഹ

ന്യൂഡൽഹി ∙ സിബിഐ മുൻ മേധാവി രഞ്ജിത് സിൻഹ (68) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണു കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെയാണ് അന്ത്യം. 1974 ബാച്ച് ബിഹാർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സിൻഹ 2012– 14 ൽ ആണു സിബിഐ ഡയറക്ടർ പദവി വഹിച്ചത്. ഇക്കാലയളവിൽ കൽക്കരി, 2 ജി അഴിമതിക്കേസുകളിലെ ആരോപണവിധേയരുമായി ഒൗദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയതു വിവാദമായിരുന്നു. ഇതിന്റെ പേരിൽ 2 ജി കേസിന്റെ അന്വേഷണച്ചുമതലയിൽ നിന്ന് സിൻഹയെ സുപ്രീം കോടതി നീക്കി.
സിൻഹ മേധാവിയായിരിക്കെയാണ്, സിബിഐയെ ‘കൂട്ടിലടച്ച തത്ത’ എന്നു സുപ്രീം കോടതി വിമർശിച്ചത്. കൽക്കരി കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന് 2017 ഏപ്രിലിൽ സിബിഐ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു.
English Summary: Former CBI director Renjith Sinha passes away