‘വാക്സീൻ ഓർഡർ പരസ്യമാക്കണം; കമ്പനികളെ കേന്ദ്രം സഹായിക്കണം’
ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് കുതിച്ചുയരവേ, വാക്സീൻ വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാരിന് 5 നിർദേശങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. എത്രപേർക്കു വാക്സീൻ നൽകിയെന്ന കണക്കിനു പ്രാധാന്യം കൊടുക്കാതെ, ജനസംഖ്യാനുപാതികമായി എത്ര പേർക്കു വാക്സീൻ ലഭ്യമാക്കിയെന്നതിനു സർക്കാർ ഊന്നൽ നൽകണമെന്ന് അദ്ദേഹം

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് കുതിച്ചുയരവേ, വാക്സീൻ വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാരിന് 5 നിർദേശങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. എത്രപേർക്കു വാക്സീൻ നൽകിയെന്ന കണക്കിനു പ്രാധാന്യം കൊടുക്കാതെ, ജനസംഖ്യാനുപാതികമായി എത്ര പേർക്കു വാക്സീൻ ലഭ്യമാക്കിയെന്നതിനു സർക്കാർ ഊന്നൽ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിനെ നിയന്ത്രിക്കുന്നതിൽ, പ്രതിരോധ കുത്തിവയ്പ് വ്യാപിപ്പിക്കേണ്ടതു സുപ്രധാനമാണെന്നും മൻമോഹൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിൽ പറയുന്നു.
മൻമോഹൻ സിങ്ങിന്റെ നിർദേശങ്ങൾ
1. അടുത്ത ആറു മാസത്തേക്ക് എത്ര ഡോസ് വാക്സീനാണ് സർക്കാർ ഓർഡർ നൽകിയതെന്നു പരസ്യപ്പെടുത്തണം.
2. ഇവ എപ്രകാരം, എത്ര ഡോസ് വീതം സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യും എന്നതിലും വ്യക്തത വേണം. 10% അടിയന്തര ആവശ്യത്തിനായി കേന്ദ്രത്തിനു സൂക്ഷിക്കാം.
3. വാക്സീൻ ഗുണഭോക്താക്കളുടെ മുൻഗണന നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സ്വാതന്ത്ര്യം നൽകണം. അധ്യാപകർ, ഡ്രൈവർമാർ തുടങ്ങിയവരെ കൂടി ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്കു കഴിഞ്ഞേക്കും.
4. വാക്സീൻ കമ്പനികൾക്കും സാമ്പത്തിക സഹായങ്ങൾ അടക്കം പിന്തുണ നൽകണം.
5. ഒരേ ലൈസൻസിനു കീഴിൽ കൂടുതൽ കമ്പനികൾ മുന്നോട്ടു വന്ന് ഉൽപാദനം വർധിപ്പിക്കാൻ നടപടി വേണം. അംഗീകൃത വിദേശ വാക്സീനുകളെ പ്രത്യേക പ്രാദേശിക ട്രയൽ ഇല്ലാതെ തന്നെ ഇന്ത്യയിൽ അനുവദിക്കണം.
Content Highlights: Covid: Manmohan Singh's suggestion to Modi