ന്യൂഡൽഹി ∙ ഐസിയു കിടക്കകൾ 100ൽ താഴെ മാത്രം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിനടുത്ത്. 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 25,550 പേർക്ക്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ സ്ഥിതി അതിരൂക്ഷം. ആശുപത്രികളിൽ ഓക്സിജൻ സൗകര്യം വളരെ കുറവ്. പലയിടത്തും കിടക്കയുമില്ല. കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഐസിയു കിടക്കകൾ 100ൽ താഴെ മാത്രം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിനടുത്ത്. 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 25,550 പേർക്ക്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ സ്ഥിതി അതിരൂക്ഷം. ആശുപത്രികളിൽ ഓക്സിജൻ സൗകര്യം വളരെ കുറവ്. പലയിടത്തും കിടക്കയുമില്ല. കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.

രാത്രികാല കർഫ്യൂവും വാരാന്ത്യ കർഫ്യൂവും ഫലം കണ്ടോ എന്നു പറയാറായിട്ടില്ല. നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നു സംസ്ഥാന സർക്കാർ പറയുന്നു.

ADVERTISEMENT

‘ഡൽഹിയിലെ കേന്ദ്രസർക്കാർ ആശുപത്രികളിലായി ആകെ 10,000 കിടക്കയുണ്ട്. ഇതിൽ 1800 എണ്ണം മാത്രമാണു കോവിഡ് ബാധിതർക്കു മാറ്റിയിട്ടുള്ളത്. ഇത് 7000 ആക്കണമെന്നും ഓക്സിജൻ വിതരണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓക്സിജൻ ക്രമീകരണങ്ങളോടു കൂടിയ 6000 കിടക്ക വരും ദിവസങ്ങളിൽ ക്രമീകരിക്കും’– മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.

ആശുപത്രി കിടക്കകളുടെ തത്സമയ വിവരം ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രകാരം ഇന്നലെ വൈകിട്ടു 37 വെന്റിലേറ്റർ മാത്രമാണു ഡൽഹിയിൽ ലഭ്യമായുള്ളത്. വെന്റിലേറ്റർ ഇല്ലാത്ത 58 ഐസിയു കിടക്കയും. 

ADVERTISEMENT

കോവിഡ് ബാധിതർക്കു മാറ്റിവച്ച 17,531 കിടക്കയിൽ അവശേഷിക്കുന്നതു 3382 മാത്രം. അടിയന്തര സാഹചര്യത്തിൽ  ഉപയോഗിക്കാൻ  ഓക്സിജൻ സിലണ്ടർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ 50 റെയിൽവേ കോച്ചുകൾ തയാറാക്കിയിട്ടുണ്ടെന്ന് ഉത്തര റയിൽവേ അറിയിച്ചു.

Content Highlights: Delhi Covid situation