ന്യൂഡൽഹി ∙ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്നു വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസായി എൻ.വി.രമണ നാളെ സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് സുപ്രീം കോടതിയിൽ നൽകുന്ന യാത്രയയപ്പും രാഷ്ട്രപതി ഭവനിൽ 48–ാം ചീഫ് ജസ്റ്റിസായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്നു വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസായി എൻ.വി.രമണ നാളെ സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് സുപ്രീം കോടതിയിൽ നൽകുന്ന യാത്രയയപ്പും രാഷ്ട്രപതി ഭവനിൽ 48–ാം ചീഫ് ജസ്റ്റിസായി രമണയുടെ സത്യപ്രതിജ്ഞാച്ചടങ്ങും കോവിഡ് വ്യാപനം മൂലം പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഉന്നത ജുഡീഷ്യറിയിലെ ജഡ്ജി നിയമന വിഷയത്തിലൊഴികെ കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലുകളില്ലാതെയാണ് ബോബ്ഡെ സ്ഥാനമൊഴിയുന്നത്. തൊട്ടുമുൻപത്തെ 2 ചീഫ് ജസ്റ്റിസുമാർ വിവാദങ്ങളിലുൾപ്പെട്ടിരുന്നു. 17 മാസമാണ് ബോബ്െഡ ചീഫ് ജസ്റ്റിസായിരുന്നത്. മുൻഗാമി ചീഫ് ജസ്റ്റിസ് ഗൊഗോയിയും പിൻഗാമി രമണയും നേരിട്ട ആരോപണങ്ങൾ കഴമ്പില്ലാത്തവയെന്നു കണ്ടെത്തിയത് ഇക്കാലയളവിലാണ്. ബോബ്ഡെയുടെ പ്രവർത്തനകാലമേറെയും സുപ്രീം കോടതി നടപടികൾ വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയായിരുന്നു.

ADVERTISEMENT

രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസ് വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ തള്ളിയതും കാർഷിക നിയമങ്ങൾക്കു സ്റ്റേ ഏർപ്പെടുത്തിയതും ബോബ്ഡെയുടെ ബെഞ്ചാണ്. നേരത്തെ, സ്വകാര്യത മൗലികാവകാശമെന്നും ആധാറില്ലെന്ന പേരിൽ അടിസ്ഥാന ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും വിധിച്ച ബെഞ്ചുകളിൽ ബോബ്ഡെയുമുണ്ടായിരുന്നു.  

പത്രപ്രവർത്തകനായി തുടക്കം

ADVERTISEMENT

കർഷക കുടുംബത്തിൽനിന്നുള്ള രമണ, ഈനാട് ദിനപത്രത്തിന്റെ ലേഖകൻ, ആന്ധ്ര സംസ്ഥാന രൂപീകരണ പ്രക്ഷോഭ പങ്കാളി തുടങ്ങിയ പശ്ചാത്തലങ്ങളോടെയാണ് അഭിഭാഷകനാകുന്നത്. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 2013 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2014 ഫെബ്രുവരിയിൽ സുപ്രീം കോടതി ജഡ്ജി. ചീഫ് ജസ്റ്റിസായി അടുത്ത വർഷം ഓഗസ്റ്റ് 26വരെ കാലാവധിയുണ്ട്.

ഇന്റർനെറ്റ് സേവനം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും യുഎപിഎ കേസിൽ വിചാരണ നീളുമ്പോൾ ജാമ്യം പരിഗണിക്കണമെന്നും വിധിച്ചതും നിർഭയ കേസിലെ പ്രതികളുടെ പിഴവു തിരുത്തൽ ഹർജികൾ തള്ളിയതും രമണ ഉൾപ്പെട്ട ബെഞ്ചാണ്.

ADVERTISEMENT

English Summary: Justice N.V. Ramana set to take over as 48th Chief Justice of India