കേരളത്തിൽ നെഹ്റു കുടുംബം ഇത്ര പ്രചാരണം നടത്തിയതാദ്യം; വിഷണ്ണനായി രാഹുൽ
ന്യൂഡൽഹി∙ കേരളത്തിലടക്കമുള്ള കോൺഗ്രസിന്റെ തോൽവി രാഹുൽ ഗാന്ധിക്കു നൽകുന്നത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. നെഹ്റു കുടുംബം ഇത്രയും സജീവമായി പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കേരളത്തിൽ മുൻപുണ്ടായിട്ടില്ല. കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലം.കോൺഗ്രസിൽ പുതിയ

ന്യൂഡൽഹി∙ കേരളത്തിലടക്കമുള്ള കോൺഗ്രസിന്റെ തോൽവി രാഹുൽ ഗാന്ധിക്കു നൽകുന്നത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. നെഹ്റു കുടുംബം ഇത്രയും സജീവമായി പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കേരളത്തിൽ മുൻപുണ്ടായിട്ടില്ല. കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലം.
കോൺഗ്രസിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ജൂൺ അവസാനം സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആ പദവിയിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് ഇതോടെ ദുഷ്കരമാകും. പാർട്ടിയെ ജയിപ്പിക്കാൻ കെൽപില്ലാത്ത നേതാവെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ഉയരും. രാഹുലിന്റെ നേതൃരീതിയെ വിമർശിച്ചു മുൻപു രംഗത്തുവന്ന 23 വിമത നേതാക്കൾക്കും ഉശിരു കൂടും. രാഹുലിന്റെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിലുയരുന്ന ചോദ്യങ്ങൾ, അദ്ദേഹത്തിന്റെ വിശ്വസ്ത വലയത്തിലുള്ള കെ.സി. വേണുഗോപാൽ അടക്കമുള്ളവരിലേക്കും നീളും.
സോണിയ ഗാന്ധിയുടെ പിൻഗാമിയായി യുപിഎയുടെ അധ്യക്ഷ പദവിയിൽ രാഹുലിനെ പ്രതിഷ്ഠിക്കാനുള്ള അദ്ദേഹത്തിന്റെ അനുയായികളുടെ നീക്കവും ഇനി എളുപ്പമാവില്ല. എതിർപ്പുകളും തടസ്സങ്ങളുമാണു രാഹുലിനെ കാത്തിരിക്കുന്നത്. അവ മറികടക്കാൻ അച്ഛൻ രാജീവിന്റെ സൗമ്യത മതിയാവില്ല; മുത്തശ്ശി ഇന്ദിരയുടെ ശൗര്യം വേണ്ടിവരും.
Content Highlights: Assembly Elections 2021: Huge setback for Rahul Gandhi