ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ അവസാന തുരുത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കി എൻഡിഎ സഖ്യം പുതുച്ചേരിയിൽ ഭരണം പിടിച്ചു. മത്സരിച്ച 16ൽ 10 സീറ്റ് നേടിയ എൻആർ കോൺഗ്രസിന്റെ കരുത്തിലാണ് എൻഡിഎയുടെ വിജയം. കഴിഞ്ഞ തവണ ‘സംപൂജ്യ’രായിരുന്ന ബിജെപി 5 സീറ്റിൽ വിജയിച്ചു. പാർട്ടി ടിക്കറ്റിൽ വിജയിച്ചവരിൽ ഭൂരിഭാഗവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ അവസാന തുരുത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കി എൻഡിഎ സഖ്യം പുതുച്ചേരിയിൽ ഭരണം പിടിച്ചു. മത്സരിച്ച 16ൽ 10 സീറ്റ് നേടിയ എൻആർ കോൺഗ്രസിന്റെ കരുത്തിലാണ് എൻഡിഎയുടെ വിജയം. കഴിഞ്ഞ തവണ ‘സംപൂജ്യ’രായിരുന്ന ബിജെപി 5 സീറ്റിൽ വിജയിച്ചു. പാർട്ടി ടിക്കറ്റിൽ വിജയിച്ചവരിൽ ഭൂരിഭാഗവും കോൺഗ്രസിൽ നിന്നു കൂറുമാറിയെത്തിയവരാണ്. കഴിഞ്ഞ തവണ 15 സീറ്റ് നേടി സംസ്ഥാനം ഭരിച്ച കോൺഗ്രസ് 2 സീറ്റിലേക്ക് ഒതുങ്ങി. മന്ത്രിമാരിൽ ഭൂരിഭാഗവും തോറ്റു.

കൂറു മാറിയെത്തിയവരെ ജയിപ്പിക്കാനായെങ്കിലും സംസ്ഥാന പ്രസിഡന്റ് വി. സാമിനാഥൻ ലോസ്പെട്ടിൽ ദയനീയമായി തോറ്റതു ബിജെപിക്കു തിരിച്ചടിയായി. കോൺഗ്രസിൽ നിന്നു കൂറുമാറിയെത്തിയ എ. നമശിവായം, ജോൺ കുമാർ എന്നിവർ മികച്ച വിജയം നേടി. ബിജെപിയേക്കാൾ ഇരട്ടി സീറ്റുകൾ എൻആർ കോൺഗ്രസ് നേടിയതിനാൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കത്തിനു സാധ്യതയില്ല. കോൺഗ്രസ്, ഡിഎംകെ അംഗങ്ങളെ ചാക്കിട്ടുപിടിച്ചു സ്വന്തം അംഗസംഖ്യ വർധിപ്പിച്ചു ഭരണം പിടിക്കാൻ ബിജെപി തയാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.

ADVERTISEMENT

Content Highlights: Puducherry election results; BJP