ബിജെപി എംഎൽഎമാർക്ക് പ്രസിഡന്റിന്റെ വക ഇന്നോവ
ചെന്നൈ ∙ തമിഴ്നാട് നിയമസഭയിലെ 4 ബിജെപി എംഎൽഎമാർക്കു സംസ്ഥാന പ്രസിഡന്റ് എൽ.മുരുകന്റെ വക ഇന്നോവ കാർ സമ്മാനം. രണ്ടു പതിറ്റാണ്ടിനു ശേഷമാണു സംസ്ഥാനത്തു ബിജെപിക്ക് എംഎൽഎമാരെ ലഭിക്കുന്നത്. അണ്ണാഡിഎംകെ സഖ്യത്തിൽ 20 സീറ്റുകളിൽ മത്സരിച്ചെങ്കിലും നാലിടത്തു മാത്രമാണു വിജയിച്ചത്. | Tamil Nadu Assembly | Malayalam News | Manorama Online

ചെന്നൈ ∙ തമിഴ്നാട് നിയമസഭയിലെ 4 ബിജെപി എംഎൽഎമാർക്കു സംസ്ഥാന പ്രസിഡന്റ് എൽ.മുരുകന്റെ വക ഇന്നോവ കാർ സമ്മാനം. രണ്ടു പതിറ്റാണ്ടിനു ശേഷമാണു സംസ്ഥാനത്തു ബിജെപിക്ക് എംഎൽഎമാരെ ലഭിക്കുന്നത്. അണ്ണാഡിഎംകെ സഖ്യത്തിൽ 20 സീറ്റുകളിൽ മത്സരിച്ചെങ്കിലും നാലിടത്തു മാത്രമാണു വിജയിച്ചത്.
വാനതി ശ്രീനിവാസൻ (കോയമ്പത്തൂർ സൗത്ത്), നൈനാർ നാഗേന്ദ്രൻ (തിരുനൽവേലി), കെ.സരസ്വതി ( മൊടക്കുറിച്ചി), എം.ആർ.ഗാന്ധി (നാഗർകോവിൽ) എന്നിവരാണു ജയിച്ചത്. 2001ൽ ഡിഎംകെ സഖ്യത്തിലും ബിജെപിക്കു 4 എംഎൽഎമാരെ ലഭിച്ചിരുന്നു.
എം.അപ്പാവു തമിഴ്നാട് നിയമസഭാ സ്പീക്കർ
ചെന്നൈ ∙ മുതിർന്ന ഡിഎംകെ നേതാവും രാധാപുരം എംഎൽഎയുമായ എം.അപ്പാവു തമിഴ്നാട് നിയമസഭയുടെ പുതിയ സ്പീക്കർ. കെ.പിച്ചാണ്ടിയാണു ഡപ്യൂട്ടി സ്പീക്കർ.
ഇന്ന് ഇരുവരും ഔദ്യോഗികമായി സ്ഥാനമേൽക്കും. അപ്പാവു അഞ്ചാം തവണയാണു നിയമസഭയിലെത്തുന്നത്.