ലക്ഷദ്വീപ്: കരട് വിജ്ഞാപനം നടപ്പാക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി ∙ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പു ലഭിച്ചതായും പി.പി. മുഹമ്മദ് ഫൈസൽ എംപി അറിയിച്ചു. | Lakshadweep | Amit Shah | Manorama News

ന്യൂഡൽഹി ∙ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പു ലഭിച്ചതായും പി.പി. മുഹമ്മദ് ഫൈസൽ എംപി അറിയിച്ചു.
കരടുനിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ദ്വീപുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമനിർമാണവും നടത്തുകയില്ലെന്നും പഞ്ചായത്തുമായും ജനങ്ങളുമായും കൂടിയാലോചിച്ച ശേഷമേ നിയമങ്ങൾ നടപ്പാക്കുവെന്നും ആഭ്യന്തര മന്ത്രി ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുഹമ്മദ് ഫൈസൽ പറഞ്ഞു.
‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്റെ യോഗം നാളെ കൊച്ചിയിൽ നടക്കും. ആഭ്യന്തര മന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെങ്കിലും മറിച്ചുള്ള തീരുമാനമുണ്ടായാൽ സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷനിലെ ചില നിർദേശങ്ങൾ ദ്വീപിന് ഉപകരിക്കുന്നതാണ്. മോശം കാര്യങ്ങൾ ഒഴിവാക്കി, പഞ്ചായത്തും ജനങ്ങളുമായി സഹകരിച്ചുള്ള വികസന അതോറിറ്റി പോലുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിൽ എതിർപ്പില്ല. വികസനവുമായി ബന്ധപ്പെട്ട് താൻ നേരത്തെ നൽകിയ നിവേദനവും അഡ്മിനിസ്ട്രേറ്ററുടെ കരടു നിർദേശവുമായി ബന്ധമില്ല. അഡ്മിനിസ്ട്രേറ്ററുമായി ഒത്തുപോകാൻ കഴിയില്ല. മാറ്റണമെന്ന ആവശ്യത്തിൽ തുടർ നടപടിയുമായി മുന്നോട്ടുപോകും. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമല്ല അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ.
ഇന്റർനെറ്റ് തടസ്സപ്പെടുത്തിയില്ല
ന്യൂഡൽഹി ∙ ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗം കുറഞ്ഞതിൽ പങ്കില്ലെന്ന മറുപടിയാണ് ബിഎസ്എൻഎൽ നൽകിയതെന്ന് മുഹമ്മദ് ഫൈസൽ എംപി പറഞ്ഞു. ഇതറിയാൻ ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കാര്യമായി കൂടിയതു കൊണ്ടുള്ള പ്രശ്നമാണ് ഇപ്പോഴത്തേതെന്നാണ് മറുപടി. അതേസമയം, പരാതി ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനോടു വിശദീകരണം ചോദിച്ചതായാണ് വിവരമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഉറപ്പു കിട്ടിയെന്ന് അബ്ദുല്ലക്കുട്ടി
ന്യൂഡൽഹി ∙ ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്ദുൽ ഖാദർ ഹാജിയും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയും പറഞ്ഞു. ഇപ്പോൾ വന്നത് കരടു വിജ്ഞാപനം മാത്രമാണ്. ഇക്കാര്യങ്ങൾ അന്തിമ വിജ്‍ഞാപനത്തിൽ അതേപടിയുണ്ടാകില്ല. സർക്കാർ ലക്ഷദ്വീപ് നിവാസികൾക്കൊപ്പമാണെന്നും ഇരുവരും പറഞ്ഞു.
English Summary: Lakshadweep draft notification will be implemented says Amit Shah