ന്യൂഡൽഹി ∙ ഇന്ത്യയ്ക്കു ലഭ്യമാകാനിരിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ വാക്സീനുകളിലൊന്നായ ബയോളജിക്കൽ ഇയുടെ ‘കോർബെവാക്സീൻ’ കഴിഞ്ഞ 10 വർഷമായി നടക്കുന്ന ഗവേഷണങ്ങളുടെ തുടർച്ച. പൂർണമായി ഇന്ത്യയിൽ വികസിപ്പിക്കുന്ന | Corbevax | Covid 19 Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയ്ക്കു ലഭ്യമാകാനിരിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ വാക്സീനുകളിലൊന്നായ ബയോളജിക്കൽ ഇയുടെ ‘കോർബെവാക്സീൻ’ കഴിഞ്ഞ 10 വർഷമായി നടക്കുന്ന ഗവേഷണങ്ങളുടെ തുടർച്ച. പൂർണമായി ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സീനാണെങ്കിലും ഇതിന്റെ സാങ്കേതികവിദ്യ രൂപപ്പെടുത്തിയതു ഹൂസ്റ്റണിലെ ബെയ്‍ലോർ കോളജ് ഓഫ് മെഡിസിനിലെ (ബിസിഎം) ഗവേഷകരാണ്. വാക്സീന്റെ ഘടന പരമ്പരാഗതമാണെന്നതിനാൽ അനുമതി എളുപ്പത്തിൽ ലഭിക്കുമെന്ന് ബിസിഎമ്മിലെ അസോഷ്യേറ്റ് ഡീൻ ഡോ. മരിയ എല്ലെൻ ബോട്ടെസെ ‘മനോരമയോട്’ പറഞ്ഞു. ഹെപ്പറ്റൈറ്റിസ് ബി വാക്സീനുകൾ രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ഇതിനും. 

സാർസ്, മെർസ് എന്നിവയ്ക്കെതിരെയും സമാന ഗവേഷണം നടത്തിയിരുന്നതായി അവർ പറഞ്ഞു. ഡോസ് ഒന്നിന് 250 രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന വാക്സീന്റെ 30 കോടി ഡോസുകൾക്കാണ് ഇന്ത്യയുടെ ഓർഡർ. 1500 കോടി രൂപ മുൻകൂറായി നൽകി.

ADVERTISEMENT

ഇന്ത്യയിലെ മറ്റു വാക്സീനുകളിൽ നിന്നു വ്യത്യസ്തമായി പ്രോട്ടീൻ അധിഷ്ഠിത വാക്സീനാണ് കോർബെവാക്സീൻ. കൊറോണ വൈറസിനെ മനുഷ്യകോശങ്ങളിലേക്കു തുളച്ചുകയറാൻ സഹായിക്കുന്ന മുള്ളുകൾ പോലുള്ള സ്പൈക് പ്രോട്ടീനുകളെയാണ് വാക്സീനായി ഉപയോഗിക്കുന്നത്. വൈറസിന്റെ മറ്റു ഭാഗങ്ങൾ ഇല്ലാത്തതു കൊണ്ട് ഇത് അപകടകാരിയാകില്ല. അതേസമയം, സ്പൈക് പ്രോട്ടീൻ എത്തുന്നതോടെ പ്രതിരോധ ശേഷി ലഭിക്കും. ഇതിനാവശ്യമായ നിർമാണ വസ്തുക്കൾക്ക് ചെലവു കുറവാണെന്നതും നേട്ടമാണ്.

English Summary: Bio E's Corbevax Covid-19 Vaccine to be launched soon, India’s cheapest vaccine at Rs 250 per dose