അംബാനിക്കേസ്: മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ അറസ്റ്റിൽ
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെയും (60) മറ്റു രണ്ടു പേരെയും എൻഐഎ അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവർ 5 പൊലീസ്....Pradeep Sharma Mumbai Encounter, Pradeep Sharma Ambani case,

മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയെയും (60) മറ്റു രണ്ടു പേരെയും എൻഐഎ അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവർ 5 പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ പത്തായി.
അറസ്റ്റിലായ അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയടക്കമുള്ളവർ നൽകിയ മൊഴികളാണു ശർമയിലേക്കു നയിച്ചതെന്നാണു വിവരം. മുന്നൂറോളം ഏറ്റുമുട്ടലുകളിലായി 113 കുറ്റവാളികളെയാണു ശർമ കൊലപ്പെടുത്തിയത്. അഴിമതി, കുറ്റവാളികളുമായുള്ള ബന്ധം എന്നീ ആരോപണങ്ങളെത്തുടർന്ന് 2008ൽ സർവീസിൽ നിന്നു പുറത്താക്കിയെങ്കിലും തെളിവില്ലാത്തതിനാൽ തിരിച്ചെടുത്തു. 2019ൽ വിരമിച്ച് ശിവസേനയിൽ ചേർന്ന ഇദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടു.
English Summary: NIA arrests Pradeep Sharma