ന്യൂഡൽഹി ∙ ജമ്മുവിൽ സേനാ താവളങ്ങൾക്കു നേരെ ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നു. കലുചക്, കഞ്ച്വാനി, മിറാൻ സാഹിബ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഡ്രോണുകളെത്തി. തുടർച്ചയായ നാലാം ദിവസമാണിത്.... Jammu and Kashmir, drone attack, Indian Army, terrorism, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജമ്മുവിൽ സേനാ താവളങ്ങൾക്കു നേരെ ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നു. കലുചക്, കഞ്ച്വാനി, മിറാൻ സാഹിബ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഡ്രോണുകളെത്തി. തുടർച്ചയായ നാലാം ദിവസമാണിത്.

ചൊവ്വാഴ്ച രാത്രി 9.23നു മിറാൻ സാഹിബിലാണ് ആദ്യ ഡ്രോൺ എത്തിയത്. ഇന്നലെ പുലർച്ചെ 4.40നും 4.52നുമിടയിൽ കലുചക്, കഞ്ച്വാനി സേനാ താവളങ്ങൾക്കു സമീപവും അവ പറന്നെത്തി. ഡ്രോണുകൾ എവിടെ നിന്നാണ് എത്തുന്നതെന്നു കണ്ടെത്താനുള്ള ശ്രമം കരസേനയും പൊലീസും തുടരുകയാണ്. സേനാ താവളങ്ങൾക്കു സമീപമുള്ള വീടുകളിലും വ്യാപക തിരച്ചിൽ നടത്തി.

ADVERTISEMENT

ഡ്രോണുകളെ നിരീക്ഷിക്കാനും അവയുടെ ജിപിഎസ് സംവിധാനം സ്തംഭിപ്പിച്ചു ദിശ തെറ്റിക്കാനും കഴിയുന്ന ഉപകരണം ജമ്മു വ്യോമതാവളത്തിൽ സ്ഥാപിച്ചു. എൻഎസ്ജിയുടെ നേതൃത്വത്തിലാണു പ്രതിരോധ കവചം സജ്ജമാക്കിയത്. ജമ്മുവിലെ മറ്റു സേനാ താവളങ്ങളിലും വരും ദിവസങ്ങളിൽ അവ സ്ഥാപിക്കും. 

കഴിഞ്ഞ ഞായറാഴ്ച ഡ്രോൺ ഉപയോഗിച്ചു നടത്തിയ ഇരട്ട സ്ഫോടനത്തിനു പിന്നാലെ എൻഎസ്ജി കമാൻഡോ സംഘത്തെ ഈ താവളത്തിൽ വിന്യസിച്ചിരുന്നു. അതിർത്തി മേഖലയായ രജൗരിയിൽ ഡ്രോണുകൾ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി.

ADVERTISEMENT

കുൽഗാമിൽ 2 ഭീകരരെ വധിച്ചു

ന്യൂഡൽഹി ∙ ദക്ഷിണ കശ്മീരിലെ കുൽഗാമിലെ ചിമ്മർ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സേന വധിച്ചു. ഒരാൾ കീഴടങ്ങി. നിയന്ത്രണ രേഖയോടു ചേർന്നുള്ള സുന്ദർബനിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു. ചൊവ്വാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനു പരുക്കേറ്റു.

ADVERTISEMENT

English Summary: Drones again near army camps in Jammu