ഡിജിറ്റൽ വിപ്ലവ സാധ്യത ഏറ്റവുമധികം ഇന്ത്യയ്ക്ക്: രാജീവ് ചന്ദ്രശേഖരൻ
ന്യൂഡൽഹി ∙ കോവിഡ് അനന്തര ലോകത്തു ഡിജിറ്റൽ വിപ്ലവത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും സാധ്യതകൾ ഏറ്റവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യ ആയിരിക്കുമെന്നു ഐടി–നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രിയായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. | Rajeev Chandrasekhar | Manorama News

ന്യൂഡൽഹി ∙ കോവിഡ് അനന്തര ലോകത്തു ഡിജിറ്റൽ വിപ്ലവത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും സാധ്യതകൾ ഏറ്റവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യ ആയിരിക്കുമെന്നു ഐടി–നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രിയായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ പദ്ധതികളാകും വളർച്ചയ്ക്ക് ഉൽപ്രേരകമാവുക. വരുന്ന ഒന്നോ രണ്ടോ ദശകങ്ങൾ ഇന്ത്യൻ യുവത്വത്തിന്റേതാണ്. ആഗോള തൊഴിൽവിപണിയിൽ ഏറ്റവും കൂടുതൽ സാധ്യതകൾ ഇന്ത്യൻ യുവാക്കൾക്കു ലഭിക്കുന്ന പദ്ധതികളും നയങ്ങളുമാണു കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. വികസനത്തിൽ നിന്നു രാഷ്ട്രീയം മാറ്റിവച്ചാൽ കേരളത്തിനും കുതിപ്പിന്റെ ഭാഗമാകാനാകുമെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
∙ഐടി മേഖലയിലും നയങ്ങളിലും പരിഷ്കാരങ്ങളുണ്ടാകുമോ?
കാലാനുസൃതമായ മാറ്റങ്ങൾ വരും. 2008 ലെ നിയമമാണ് ഇപ്പോഴുളളത്. അതിനു ശേഷം ഏറെ മാറ്റങ്ങൾ വന്നു. ഡേറ്റാ സംരക്ഷണ ബില്ലടക്കം മാറ്റങ്ങൾ സ്വാഭാവികമായും നടപ്പാകും.
∙എന്തെല്ലാമാണ് മന്ത്രാലയങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്നത്?
ഇപ്പോൾ അതു വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ജനസംഖ്യയുടെ 75 ശതമാനം യുവാക്കളാണ്. ആഗോള തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനവും വൈദഗ്ധ്യവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. അതിനുള്ള മാർഗമാണ് സ്കിൽ ഇന്ത്യ പദ്ധതിയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയും. ആഗോള ജോലി വിപണിയിൽ മത്സരിക്കത്തക്ക വിധം യുവാക്കളെ പ്രാപ്തരാക്കും.
∙ കോവിഡ് വന്ന ശേഷം ഡിജിറ്റൽ വിഭജനവും ചർച്ചയാകുന്നു...
എല്ലാവർക്കും ഇന്റർനെറ്റും അതുപയോഗിക്കാൻ ഉപകരണങ്ങളുമുണ്ടാകുമ്പോഴേ ഡിജിറ്റൽ വിഭജനം ഇല്ലാതാകൂ. 2015 ലാണ് പ്രധാനമന്ത്രി മോദി ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടത്. ഡിജിറ്റൽ മേഖലയിലെ പുരോഗതി കോവിഡ് സമയത്ത് ഉപകാരപ്പെട്ടു. സാമ്പത്തികമേഖല തിരിച്ചുവന്നത് അതിലൂടെയാണ്. വീട്ടിലിരുന്നു ജോലി, സോഫ്റ്റ്‌വെയർ കയറ്റുമതി, ടെക്സ്റ്റൈൽ കയറ്റുമതി, ഉൽപാദന മേഖലയിലെ കയറ്റുമതി, സർക്കാരിന്റെ പ്രവർത്തനം തുടങ്ങി എല്ലാം വലിയ തടസ്സങ്ങളില്ലാതെ നടന്നത് ഈ പദ്ധതി കാരണമാണ്.
∙കോവിഡ് അനന്തര കാലത്തെ ഡിജിറ്റൽ സാധ്യതകൾ..
ഡിജിറ്റൽ ഇന്ത്യ കോവിഡ് കാലത്ത് നമ്മളെ സംരക്ഷിച്ചു. കോവിഡ് അനന്തര കാലത്ത് രാജ്യാന്തര സമ്പദ്‌വ്യവസ്ഥ, വ്യാപാരം, ജോലി അവസരങ്ങൾ എന്നിവയിൽ വലിയ മാറ്റം വരും. അതിന് ഡിജിറ്റൽ ഇന്ത്യ– സ്കിൽ ഇന്ത്യയും വലിയ പങ്കുവഹിക്കും.
∙ കേരളത്തിന് അവഗണനയാണ് എന്ന പരാതി എല്ലാ ഭാഗത്തു നിന്നുമുണ്ട്
എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെയാണ് കേന്ദ്രസർക്കാർ കാണുന്നത്. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി യോജിച്ചാണു മുന്നോട്ടു പോകേണ്ടത്. അയൽ സംസ്ഥാനങ്ങൾ അവസരങ്ങൾ ഉപയോഗപ്പെടുത്തി. കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും തടസ്സമായി. ഭാവിയിൽ ടെക്നോളജിയാണ് തൊഴിലിന്റെ അടിസ്ഥാന ഘടകമാവുക. അതു തിരിച്ചറിയണം.
Content Highlight: Rajeev Chandrasekhar interview