ചോക്സിക്ക് ജാമ്യം; ആന്റിഗ്വയിലേക്ക് മടങ്ങാം
കരീബിയൻ ദ്വീപുരാജ്യമായ ഡൊമീനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ജാമ്യം ലഭിച്ചു. ചികിത്സാ ആവശ്യത്തിന് അയൽരാജ്യമായ ആന്റിഗ്വയിലേക്കു മടങ്ങിപ്പോകാൻ ഡൊമീനിക്ക ഹൈക്കോടതി അനുമതി നൽകി. ആരോഗ്യം വീണ്ടെടുത്താലുടൻ... Mehul Choksi, Mehul Choksi manorama news, Mehul Choksi latest news, Mehul Choksi punjab bank

ന്യൂഡൽഹി ∙ കരീബിയൻ ദ്വീപുരാജ്യമായ ഡൊമീനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ജാമ്യം ലഭിച്ചു. ചികിത്സാ ആവശ്യത്തിന് അയൽരാജ്യമായ ആന്റിഗ്വയിലേക്കു മടങ്ങിപ്പോകാൻ ഡൊമീനിക്ക ഹൈക്കോടതി അനുമതി നൽകി.
ആരോഗ്യം വീണ്ടെടുത്താലുടൻ മടങ്ങിയെത്തണമെന്നും കോടതി ഉത്തരവിട്ടതായും റിപ്പോർട്ടുണ്ട്. 10,000 കരീബിയൻ ഡോളറിന്റെ (ഏകദേശം 2.75 ലക്ഷം രൂപ) ജാമ്യത്തുകയിലാണു മോചനം. ചോക്സിക്കെതിരെയുടെ മജിസ്ട്രേട്ട് കോടതിയിലെ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തെന്നാണു റിപ്പോർട്ട്.
13,500 കോടി രൂപയുടെ ബാങ്ക് വായ്പത്തട്ടിപ്പുകേസിൽ പ്രതിയായി ഇന്ത്യയിൽ നിന്നു മുങ്ങിയ ചോക്സി, 2018 മുതൽ ആന്റിഗ്വയിലായിരുന്നു താമസം. ഇതിനിടെ ആന്റിഗ്വയിൽനിന്നു ചോക്സിയെ കാണാതാകുകയായിരുന്നു. തുടർന്നു കഴിഞ്ഞ മേയ് 23നാണ് ഡൊമീനിക്കയിൽ അറസ്റ്റിലായത്. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചു എന്നു കുറ്റമാണു ചോക്സിക്കെതിരെ ചുമത്തിയത്.
English summary: Mehul Choksi gets bail