ഹൈദരാബാദ് ∙ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയ വെർജിൻ ഗലാക്റ്റിക് വിമാനത്തിന്റെ ബഹിരാകാശയാത്രയ്ക്കു ശേഷം ഇന്ത്യക്കാർ ധാരാളമായി തിരഞ്ഞത് ശിരിഷ ബാൻഡ്‌ല എന്ന പേരാണ്. കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാണ് ശിരിഷ | Sirisha Bandla | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയ വെർജിൻ ഗലാക്റ്റിക് വിമാനത്തിന്റെ ബഹിരാകാശയാത്രയ്ക്കു ശേഷം ഇന്ത്യക്കാർ ധാരാളമായി തിരഞ്ഞത് ശിരിഷ ബാൻഡ്‌ല എന്ന പേരാണ്. കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാണ് ശിരിഷ (34). 

ആന്ധ്രയിലെ ചിറാല പട്ടണത്തിൽ ജനിച്ച ശിരിഷ നാലാം വയസ്സിലാണ് അച്ഛൻ ഡോ. ബാൻഡ്‌ല മുരളീധറിനും അമ്മ അനുരാധയ്ക്കുമൊപ്പം യുഎസിലെത്തിയത്. ബഹിരാകാശത്തെ ഏറെ സ്നേഹിച്ച ശിരിഷയുടെ ഏറ്റവും വലിയ സ്വപ്നം നാസയിൽ ജോലി നേടുകയെന്നതായിരുന്നെന്ന് മുത്തച്ഛൻ വെങ്കട നരസയ്യ പറയുന്നു. ഇതിനിടെ നാസയിലേക്ക് ഒരു സ്റ്റഡി ടൂർ കൂടി പോയതോടെ ഈ സ്വപ്നം കൂടുതൽ ശക്തമായെന്ന് ബന്ധു മഞ്ചുലത കന്നെഗന്റി പറഞ്ഞു. 

ADVERTISEMENT

കൗമാരകാലത്ത് തന്നെ പൈലറ്റ് ലൈസൻസ് നേടിയ ശിരിഷ നാസയിൽ ഇന്റേൺഷിപ്പ് ചെയ്തു. ഇതിനൊപ്പം പെർഡ്യു സർവകലാശാലയിൽ നിന്ന് ഏയ്റൊനോട്ടിക്കൽ ആൻഡ് ആസ്ട്രനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് നാസയിലേക്കുള്ള സ്വപ്നയാത്രയ്ക്കു തുടക്കമിട്ടു. ബാക്കിയെല്ലാ ഘടകങ്ങളും അനുകൂലമായി. എന്നാൽ വൈദ്യപരിശോധനയിൽ കാഴ്ചശക്തി കുറവായതിനാൽ ഒഴിവാക്കപ്പെട്ടു. 

ഇത് കുറച്ചു കാലം ശിരിഷയെ ദുഃഖത്തിലാഴ്ത്തിയെന്ന് വെങ്കട നർസയ്യ പറഞ്ഞു. എന്നാൽ പ്രതീക്ഷ കൈവിടാതെ അവൾ ബഹിരാകാശ മേഖലയിൽ തുടർന്നു. കമേഴ്സ്യൽ സ്പേസ് ഫ്ലൈറ്റ് ഫെഡറേഷന്റെ അസോഷ്യേറ്റ് ഡയറക്ടറായ അവർക്ക് 2015 ലാണ് വെർജിൻ ഗലാക്റ്റിക്കിൽ അവസരം ലഭിച്ചത്. സഹോദരി പ്രത്യുഷ യുഎസിൽ ആരോഗ്യപ്രവർത്തകയാണ്.

ADVERTISEMENT

English Summary: Success story of Sirisha Bandla