മുംബൈ ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ കസ്റ്റഡിയിലിക്കെ മരിച്ച വൈദികൻ ഫാ. സ്റ്റാൻ സ്വാമിയെ (84) പുകഴ്ത്തുകയും അദ്ദേഹത്തിന്റെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തത് ബോംബെ ഹൈക്കോടതി പിൻവലിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണിത്. | Fr. Stan Swamy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ കസ്റ്റഡിയിലിക്കെ മരിച്ച വൈദികൻ ഫാ. സ്റ്റാൻ സ്വാമിയെ (84) പുകഴ്ത്തുകയും അദ്ദേഹത്തിന്റെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തത് ബോംബെ ഹൈക്കോടതി പിൻവലിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണിത്. 

എൻഐഎയെയോ മഹാരാഷ‌്ട്ര സർക്കാരിനെയോ കേസിലെ നിയമപ്രശ്നങ്ങളെയോ കുറിച്ച് കോടതി പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്നു ജസ്റ്റിസ് ഷിൻഡെ പ്രതികരിച്ചു. എൻഐഎ ആഗ്രഹിക്കുന്നുവെങ്കിൽ, അവ പിൻവലിക്കുന്നതായും അറിയിച്ചു. ന്യായവും നിഷ്പക്ഷതയുമാണു ലക്ഷ്യമെന്നും കോടതിക്ക് പുറത്ത് സംഭവിക്കുന്ന കാര്യങ്ങളിൽ നിയന്ത്രണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയുടെ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് എൻഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ആരോപിച്ചു. 

ADVERTISEMENT

മരണത്തെക്കുറിച്ചുള്ള മജിസ്ട്രേട്ട് തല അന്വേഷണം ഹൈക്കോടതി നിരീക്ഷിക്കണമെന്ന് ഫാ. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകൻ മിഹിർ ദേശായി ആവശ്യപ്പെട്ടു. മുംബൈയിലെ മജിസ്ട്രേട്ടിന് അന്വേഷണച്ചുമതല നൽകുക, ഹൈക്കോടതി ജഡ്ജിമാർക്കു റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുക, കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ കമ്മിഷന്റെ മാർഗനിർദേശങ്ങൾ പാലിക്കുക, അന്വേഷണത്തിൽ സഹകരിക്കാൻ സ്വാമിയുമായി അടുപ്പമുള്ള ഫാ. ഫ്രേസർ മസ്‌ക്രീനാസിനെ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 

എന്നാൽ, ഒടുവിലത്തേത് ഒഴികെയുള്ള എല്ലാം അഡീഷനൽ സോളിസിറ്റർ ജനറൽ എതിർത്തു. ജാമ്യാപേക്ഷ നൽകിയയാൾ മരിച്ചതിനാൽ ഹർജി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം ഹൈക്കോടതി നിരീക്ഷിക്കുന്നതിനെ അനുകൂലിക്കുന്നതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. വാദം കേൾക്കൽ ഓഗസ്റ്റ് 4നു തുടരും. ഫാ.സ്റ്റാൻ സ്വാമി സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷയിലാണു വാദം തുടരുന്നത്. 

ADVERTISEMENT

English Summary: High Court withdraw praise for Fr. Stan Swamy