ഭീമ–കൊറേഗാവ്: കുറ്റങ്ങളുടെ കരട് കോടതിയിൽ സമർപ്പിച്ചു
ഭീമ-കൊറേഗാവ് കേസിൽ മലയാളികളായ റോണ വിൽസൺ, ഹനി ബാബു എന്നിവരടക്കം 15 പ്രതികൾക്കെതിരെയുള്ള കുറ്റങ്ങളുടെ കരടുരേഖ കോടതിയിൽ എൻഐഎ സമർപ്പിച്ചു...Bhima Koregaon case, What is Bhima Koregaon case, Bhima Koregaon Stan Swamy,

മുംബൈ ∙ ഭീമ-കൊറേഗാവ് കേസിൽ മലയാളികളായ റോണ വിൽസൺ, ഹനി ബാബു എന്നിവരടക്കം 15 പ്രതികൾക്കെതിരെയുള്ള കുറ്റങ്ങളുടെ കരടുരേഖ കോടതിയിൽ എൻഐഎ സമർപ്പിച്ചു.
യുഎപിഎ അടക്കം കടുത്ത വ്യവസ്ഥകളോടെയുള്ള കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ഇൗ മാസം 23ന് കരടുരേഖ കോടതി പരിശോധിക്കും. ഇരുഭാഗത്തെയും വാദം കേട്ട ശേഷം ഏതൊക്കെ കുറ്റങ്ങൾ നിലനിൽക്കുമെന്നു തീരുമാനിക്കും. തുടർന്നു പ്രതികൾക്കെതിരെ കുറ്റം ചുമത്തി വിചാരണ ആരംഭിക്കും.
വിവിധ ഹർജികൾ തീർപ്പാക്കിയ ശേഷമേ കുറ്റം ചുമത്താവൂ എന്ന് കുറ്റാരോപിതരുടെ അഭിഭാഷകർ കോടതിയോട് അഭ്യർഥിച്ചു. ഇതേത്തുടർന്ന്, മറുപടി സമർപ്പിക്കാൻ എൻഐഎയോടു നിർേദശിച്ചു.
2017 ഡിസംബർ 31ന് പുണയ്ക്കടുത്ത് ഭീമ-കൊറേഗാവിൽ മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ എൽഗാർ പരിഷത് എന്ന പേരിൽ സംഘടിപ്പിച്ച ദലിത് സംഗമമാണ് പിറ്റേന്ന് അവിടെയുണ്ടായ കലാപത്തിനു കാരണമെന്ന് ആരോപിച്ചാണ് 16 പേരെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലിരിക്കെ ഫാ. സ്റ്റാൻ സ്വാമി മരിച്ചതോടെ നിലവിൽ 15 പ്രതികളാണുള്ളത്.
English Summary: Bhima Koregaon case investigation