ന്യൂഡൽഹി ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കാൻ ഉദ്ദേശിക്കുന്ന ഭവാനിപൂർ ഉൾപ്പെടെ, ബംഗാളിലും ഒഡീഷയിലുമായി 4 നിയമസഭാ മണ്ഡലങ്ങളിൽ ഈ മാസം 30ന് തിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. നവംബർ 5നകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രിസ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കാൻ ഉദ്ദേശിക്കുന്ന ഭവാനിപൂർ ഉൾപ്പെടെ, ബംഗാളിലും ഒഡീഷയിലുമായി 4 നിയമസഭാ മണ്ഡലങ്ങളിൽ ഈ മാസം 30ന് തിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. നവംബർ 5നകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുമെന്നതായിരുന്നു സ്ഥിതി.

ബംഗാളിൽ ഭവാനിപൂരിനു പുറമേ സംസേർഗഞ്ചിലും ജംഗിപ്പൂരിലും ഒഡീഷയിലെ പിപ്‌ലിയിലുമാണ് തിരഞ്ഞെടുപ്പ്. നാലിടത്തും അടുത്ത മാസം 3നാണ് വോട്ടെണ്ണൽ. ഭവാനിപൂരിലേത് ഉപതിരഞ്ഞെടുപ്പാണ്. മമതയ്ക്ക് മത്സരിക്കാൻ ഭവാനിപൂരിലെ തൃണമൂൽ എംഎൽഎ ശോവൻദേവ് ചതോപാധ്യായ  രാജിവച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിച്ച മമതയെ ബിജെപിയിലെ സുവേന്ദു അധികാരി 1956 വോട്ടിന് തോൽപ്പിച്ചിരുന്നു..

ADVERTISEMENT

മേയ് 5ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മമത, 6 മാസത്തിനകം എംഎൽഎയായില്ലെങ്കിൽ രാജിവയ്ക്കേണ്ടിവരുമായിരുന്നു. ഇത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് ബംഗാൾ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പു കമ്മിഷനോടു വ്യക്തമാക്കി. തിരഞ്ഞെടുപ്പു നടത്താൻ കമ്മിഷൻ നടപടിയെടുക്കാത്തതിനെ മമത വിമർശിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് 7 മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോൾ മൂന്നിടത്തു മാത്രം തിരഞ്ഞെടുപ്പു നടത്തുന്നതു ശരിയല്ലെന്ന് ബിജെപി വിമർശിച്ചു.

ഒരു ബിജെപി എംഎൽഎ കൂടി തൃണമൂലിലേക്ക്

ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ബിജെപി എംഎൽഎയും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നോർത്ത് ബംഗാളിലെ കാളിഗഞ്ച് എംഎൽഎ സൗമൻ റോയ് ആണു തൃണമൂലിൽ ചേർന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട ബിജെപിയിൽ നിന്നു രാജിവച്ചു തൃണമൂൽ കോൺഗ്രസിൽ ചേരുന്ന നാലാമത്തെ എംഎൽഎയാണ് റോയി. പത്തോളം എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. 

ബിജെപി എംഎൽഎമാരായ തൻമയ് ഘോഷ്, ബിശ്വജിത് ദാസ് എന്നിവരാണ് ഒരാഴ്ചയ്ക്കിടെ കൂറു മാറിയെത്തിയത്.  മുതിർന്ന നേതാവ് മുകുൾ റോയിയും ബിജെപി അംഗത്വം രാജിവച്ച് മാതൃസംഘടനയിൽ എത്തിയിരുന്നു.

ADVERTISEMENT

English Summary: Bengal bypoll

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT