രണ്ടാം തവണയും ഫിറ്റ് അല്ലെങ്കിൽ വണ്ടി പൊളിക്കണം
ഫിറ്റ്നസ് ടെസ്റ്റിൽ രണ്ടാം തവണയും പരാജയപ്പെടുന്ന വാഹനം പൊളിക്കേണ്ടിവരും. കേന്ദ്ര സർക്കാരിന്റെ പുതിയ വാഹനം പൊളിക്കൽ നിയമപ്രകാരം ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിനുള്ള ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾക്കുള്ള മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്...Vehicle scrappage policy, Vehicle scrappage policy manorama news, Vehicle scrappage policy India

ന്യൂഡൽഹി ∙ ഫിറ്റ്നസ് ടെസ്റ്റിൽ രണ്ടാം തവണയും പരാജയപ്പെടുന്ന വാഹനം പൊളിക്കേണ്ടിവരും. കേന്ദ്ര സർക്കാരിന്റെ പുതിയ വാഹനം പൊളിക്കൽ നിയമപ്രകാരം ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിനുള്ള ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾക്കുള്ള മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഫിറ്റ്നസ് ടെസ്റ്റിനെക്കുറിച്ചു പരാതിയുണ്ടെങ്കിൽ ഫീസടച്ച് അപ്‌ലറ്റ് അതോറിറ്റിയെ സമീപിക്കാം. പരാതിയിൽ കഴമ്പുണ്ടെങ്കിൽ അതോറിറ്റി ഫിറ്റ്നസ് നൽകും.
സംസ്ഥാന സർക്കാരുകൾ, സ്പെഷൽ പർപ്പസ് വെഹിക്കിളുകൾ (കിഫ്ബി പോലുള്ളവ), കമ്പനികൾ, അസോസിയേഷനുകൾ, കൂട്ടായ്മകൾ എന്നിവയ്ക്കും വ്യക്തികൾക്കും ടെസ്റ്റിങ് സ്റ്റേഷൻ തുടങ്ങാം. റജിസ്ട്രേഷന് ഏകജാലക സംവിധാനമേർപ്പെടുത്തും. ട്രാൻസ്പോർട്ട് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും റജിസ്ട്രേഷൻ നൽകാൻ അധികാരം.
ആദ്യഘട്ടത്തിൽ 75 ടെസ്റ്റിങ് സ്റ്റേഷനുകളാകും രാജ്യത്ത് അനുവദിക്കുകയെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നേരത്തേ പറഞ്ഞിരുന്നു. ഇതു ഘട്ടംഘട്ടമായി 500 വരെയാക്കും. നിലവിൽ 26 എണ്ണത്തിന് അനുമതിയായി.
ടെസ്റ്റിങ് കേന്ദ്രങ്ങളിൽ വാഹന റിപ്പയറിങോ നിർമാണമോ വിൽപനയോ അനുവദിക്കില്ല. ടെസ്റ്റിങ് ലെയ്നുകൾ, ബുക്കിങ്–കാഷ് കൗണ്ടറുകൾ, ഐടി സെർവർ, പ്രാഥമിക സൗകര്യങ്ങൾ, പാർക്കിങ് സ്ഥലം തുടങ്ങിയവ ഉണ്ടാകണം. ‘വാഹൻ’ പോർട്ടലുമായി ബന്ധിപ്പിക്കാനായി സൈബർ സുരക്ഷയും ഉറപ്പാക്കണം. ഓരോ 6 മാസവും നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻഎബിഎൽ) ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഓഡിറ്റ് നടത്തും. ഇത് സ്ഥാപനത്തിന്റെ ചെലവിലായിരിക്കുമെന്നും നിർദേശങ്ങളിൽ പറയുന്നു.
English Summary: Vehicle scrappage policy