വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ രഹസ്യ സമ്പാദ്യ വിവരങ്ങൾ പുറത്താകുന്നതു ആദ്യമല്ല. നേരത്തെ, പാനമ രേഖകളിലൂടെ ബോളിവുഡിലെ സൂപ്പർ താരം അമിതാഭ് ബച്ചനും ഐശ്വര്യറായിയും .pandora papers, pandora papers indian names, Pandora Papers reaction, Pandora Papers Leak Exposes, pandora paper leaks news, putin, pandora papers anil ambani,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ രഹസ്യ സമ്പാദ്യ വിവരങ്ങൾ പുറത്താകുന്നതു ആദ്യമല്ല. നേരത്തെ, പാനമ രേഖകളിലൂടെ ബോളിവുഡിലെ സൂപ്പർ താരം അമിതാഭ് ബച്ചനും ഐശ്വര്യറായിയും ആരോപണനിഴലിൽ പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായ വെളിപ്പെടുത്തലുകളാണു പാൻഡോറ രേഖകൾ.

∙ സച്ചിൻ തെൻഡുൽക്കർ (ക്രിക്കറ്റ് താരം, രാജ്യസഭ മുൻ അംഗം)
സച്ചിൻ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മെഹ്ത എന്നിവരുടെ പേരിലായിരുന്നു സമ്പാദ്യം. ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ (ബിവിഐ) വർഷങ്ങൾക്കു മുൻപു തന്നെ ബെനിഫിഷ്യൽ ഓണർ എന്ന നിലയിൽ ഒരു കമ്പനിയുടെ ഭാഗമായിരുന്നു. കോടിക്കണക്കിനു രൂപ വില മതിക്കുന്ന ഓഹരികളായിരുന്നു ഇതിൽ സച്ചിന്റെ ഭാര്യയ്ക്കുണ്ടായിരുന്നത്. സ്വിറ്റ്സർലൻഡിലും ഇടപാടുകളുണ്ടായി. എന്നാൽ, നികുതി ഇടപാടുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്നു സച്ചിന്റെ ഓഫിസ് അറിയിച്ചു.

ADVERTISEMENT

∙  അനിൽ അംബാനി (വ്യവസായി)
ആഭരണങ്ങൾ വിറ്റിട്ടാണ് അഭിഭാഷകനു ഫീസ് കൊടുത്തതെന്ന് അടുത്തിടെ കോടതിയെ അറിയിച്ച റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് ന്യൂജഴ്സി, ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ്, സൈപ്രസ് എന്നിവിടങ്ങളിൽ അനധികൃത നിക്ഷേപമുണ്ട്. ലഭ്യമായ കണക്കുപ്രകാരം 130 കോടി ഡോളറിന്റെ ഇടപാടുകളാണു നടന്നത്.

∙  ഇക്ബാൽ മിർച്ചി (അധോലോക കുറ്റവാളി)
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അധോലോക കുറ്റവാളി ഇക്ബാൽ മിർച്ചിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിടെയാണു പുതിയ വെളിപ്പെടുത്തലുകൾ.

∙ ജാക്കി ഷ്റോഫ് ( നടൻ)
ഭാര്യാമാതാവ് ന്യൂസീലൻഡിൽ സ്ഥാപിച്ച ട്രസ്റ്റിന്റെ പ്രധാന പ്രയോജനം ജാക്കി ഷ്റോഫിനാണെന്നു പാൻഡോറ രേഖകൾ പറയുന്നു. ഷ്റോഫ് നേരിട്ടും ഇതിൽ നിക്ഷേപം നടത്തി. ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിലെ കമ്പനി, സ്വിസ് ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്.

∙ വിനോദ് അദാനി (വ്യവസായി)
പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനി സൈപ്രസ് പൗരനും ദുബായിൽ സ്ഥിരതാമസക്കാരനുമാണ്. 2018 ൽ ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ സ്ഥാപിച്ച കമ്പനിയുടെ മുഴുവൻ ഓഹരികളും ഇദ്ദേഹത്തിന്റെ പേരിലാണ്. പാനമ രേഖകളിലും പേരുണ്ടായിരുന്നു.

ADVERTISEMENT

∙  കിരൺ മജൂംദാർ ഷാ (വ്യവസായി)
കുനാൽ കശ്യപ് എന്ന ധനകാര്യ ഉപദേഷ്ടാവിന്റെ സഹായത്തോടെ നടത്തിയ ഇടപാടുകളാണ് ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപക കിരൺ മജൂംദാറിന്റെയും ഭർത്താവ് ജോൺ ഷായുടെയും വിദേശ നിക്ഷേപങ്ങളെ സംശയനിഴലിൽ നിർത്തുന്നത്. സിംഗപ്പൂർ കേന്ദ്രമായ ട്രസ്റ്റ് വഴിയാണ് നിക്ഷേപങ്ങൾ നിയന്ത്രിച്ചിരുന്നത്.

∙  നീര റാഡിയ(കോർപറേറ്റ് ഇടനിലക്കാരി)
2 ജി സ്‌പെക്‌ട്രം ഇടപാടുമായി ബന്ധപ്പെട്ട് 2010ൽ മാധ്യമങ്ങളിൽ നിറഞ്ഞ നീര റാഡിയയുടെ പേര് പാനമ രേഖകളിലും ഉൾപ്പെട്ടിരുന്നു. 12 ഓഫ്ഷോർ കമ്പനികൾ നീര റാഡിയ രഹസ്യസ്വത്തു നിക്ഷേപത്തിനായി ഉപയോഗിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

∙ സമീർ ഥാപ്പർ (വ്യവസായി)
ജെസിടി ലിമിറ്റഡ് ചെയർമാനായ സമീർ ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിലാണ് (ബിവിഐ) നിക്ഷേപം നടത്തിയത്. ഒരു കമ്പനിയിലെ മുഴുവൻ ഓഹരികളും സൻഹ ഇന്റർനാഷനൽ ലിമിറ്റഡിന്റെ ബെനിഫിഷ്യൽ ഓണറുമാണു സമീർ. 2009 ൽ ബിവിഐയിൽ സ്ഥാപിച്ച മസ്ക് ഹോൾഡിങ്സ് എന്ന സ്ഥാപനത്തെ ജെസിടിയിൽ ഓഹരി പങ്കാളിയാക്കിയിരുന്നു.

∙ അജിത് കേർകർ (വ്യവസായി)
ട്രാവൽ ആൻഡ് ടൂർസ് കമ്പനിയായ കോക്സ് ആൻഡ് കിങ്സ് ഉടമകളിലൊരാളായ അജയ് കേർക്കർ ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ 2 ട്രസ്റ്റുകൾ വഴിയാണു നിക്ഷേപം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 നവംബറിൽ അറസ്റ്റിലായിരുന്നു.

ADVERTISEMENT

∙ പുർവി മോദി (വ്യവസായി)
വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരിയും കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പുകേസിലെ പ്രതിയും. നീരവ് ഇന്ത്യ വിടുന്നതിനു ഒരു മാസം മുൻപായിരുന്നു പുർവി ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ നിക്ഷേപം നടത്തിയത്.

∙ സതീഷ് ശർമ (മുൻ കേന്ദ്രമന്ത്രി)
അന്തരിച്ച കോൺഗ്രസ് നേതാവിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ 10 പേർ ഗുണഭോക്താക്കളായ ട്രസ്റ്റുകളാണ് ആരോപണത്തിനു കാരണം. കരീബിയൻ കെയ്മെൻ ദ്വീപുകളിൽ നിക്ഷേപം നടത്തുമ്പോൾ സതീഷ് ശർമ കേന്ദ്രമന്ത്രിയായിരുന്നു.

English Summary: Pandora Papers leak and the indians involved