ന്യൂഡൽഹി ∙ ലോകനേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും രഹസ്യസമ്പാദ്യ വിവരങ്ങൾ അടങ്ങിയ ‘പാൻഡോറ രേഖ’കളിൽ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, വ്യവസായി അനിൽ അംബാനി എന്നിവരടക്കം ഇന്ത്യയിൽനിന്നു 380 പേർ. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോകനേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും രഹസ്യസമ്പാദ്യ വിവരങ്ങൾ അടങ്ങിയ ‘പാൻഡോറ രേഖ’കളിൽ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, വ്യവസായി അനിൽ അംബാനി എന്നിവരടക്കം ഇന്ത്യയിൽനിന്നു 380 പേർ. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനി, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമ, നടൻ ജാക്കി ഷ്റോഫ്, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപഴ്സൻ കിരൺ മജുംദാർ ഷാ, 2ജി സ്‌പെക്‌ട്രം അഴിമതിയിൽ പരാമർശിക്കപ്പെട്ട കോർപറേറ്റ് ഇടനിലക്കാരി നീര റാഡിയ, വിവാദവ്യവസായി നീരവ് മോദിയുടെ സഹോദരി പുർവി മോദി, ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യായിരുന്ന പരേതനായ അധോലോകത്തലവൻ ഇക്‌ബാൽ മിർച്ചി തുടങ്ങിയവരുടെ പേരുകളും പുറത്തുവന്നു.

കിരൺ മജുംദാർ ഷാ,സതീഷ് ശർമ,ജാക്കി ഷ്റോഫ്

കരീബിയൻ മേഖലയിലെ ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ സച്ചിൻ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മെഹ്ത എന്നിവരുടെ പേരിൽ സമ്പാദ്യമുണ്ടെന്നാണു റിപ്പോർട്ട്. 

ADVERTISEMENT

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കോടതിയെ അറിയിച്ച അനിൽ അംബാനിക്ക് യുഎസിലെ ന്യൂജഴ്സി, ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ്, സൈപ്രസ് എന്നിവിടങ്ങളിലായി 18 കടലാസ് കമ്പനികളുണ്ടെന്നും അതിലൂടെ 130 കോടി ഡോളറിന്റെ ഇടപാടാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇന്റർനാഷനൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐസിഐജെ) ആണു വിവരങ്ങൾ പുറത്തുവിട്ടത്. 

ADVERTISEMENT

English Summary: Pandora papers leak: Anil Ambani, Sachin Tendulkar, Jackie Shroff named, check list of other high-profile Indian names